എട്ടിന് മക്കയിലെത്തിയാൽ ആദ്യമായി ചെയ്യേണ്ട കർമ്മമാണ് സുന്നത്തായ ഖുദൂമിന്റെ ത്വവാഫ്. മസ്ജിദുൽ ഹറാമിന്റെ തഹിയ്യത്തും ഈ ത്വവാഫ് തന്നെയാണ്. ത്വവാഫ് ചെയ്യാൻ ഉദ്ദേശിക്കാത്തവർ രണ്ട് റക്‌അത്ത് തഹിയ്യത്ത് നിസ്കരിക്കണം.
‘ഖുദുമിന്റെ / തഹിയ്യത്തിന്റെ ത്വവാഫ് അല്ലാഹുവിന്ന് വേണ്ടി ഞാൻ ചെയ്യുന്നു ‘ എന്ന് കരുതുക.സാധാരണ സുന്നത്തായ ത്വവാഫ് മാത്രമാണ് ചെയ്യുന്നതെങ്കിൽ ‘സുന്നത്തായ ത്വവാഫ് അല്ലാഹുവിന്ന് വേണ്ടി ഞാൻ ചെയ്യുന്നു ‘ എന്ന് കരുതുക. ഉംറയുടെയും ഹജ്ജിന്റെയും ത്വവാഫുകൾക്കൊഴിച്ച് മറ്റെല്ലാ ത്വവാഫുകൾക്കും നിയ്യത്ത് നിർബന്ധമാണ്.
ത്വവാഫിൽ കഅബയെ ഇടത്‌വശത്താക്കാനും, വുളു ഉണ്ടായിരിക്കാനും, പുരുഷന്മാർ പൊക്കിൾ മുതൽ മുട്ട് വരെ അരയുടുപ്പ് കൊണ്ട് തന്നെ മറക്കാനും, സ്ത്രീകൾ അവരുടെ മുൻകയ്യും മുഖവും അല്ലാത്ത ശരീര ഭാഗം മുഴുവൻ മറക്കാനും, കാലിൽ സോക്സ് ധരിക്കാനും പ്രത്യേകം ശ്രദ്ധിയ്ക്കണം.ഇഹ്‌റാമിലല്ലാത്ത സ്ത്രീകൾ തന്നെ വിശുദ്ധ ഹറമുകളിൽ പോലും മുഖവും മുൻകയ്യും കാൽ പാദങ്ങളും മറ്റ് ശരീര ഭാഗങ്ങളും മറക്കാതെ പ്രത്യക്ഷപ്പെടുന്നത് ദീനിനോടും ഹറമിനോടും ചെയ്യുന്ന പാതകമാണ്. ഇഹ്‌റാമിലാണെങ്കിൽ പോലും അന്യപുരുഷന്മാർ കാണുമെന്ന് കണ്ടാൽ മുഖത്ത് തട്ടാത്ത രൂപത്തിൽ വിരിയിടണമെന്നാണ് ഇസ്‌ലാമിക ശാസന.
ചെറിയ കുട്ടികളെ വഹിച്ച് കൊണ്ട് ത്വവഫ് ചെയ്യുന്നവർ അവരുടെ (കുട്ടികളുടെ ) അടിവസ്ത്രത്തിൽ നജസ് ഇല്ലെന്ന് ഉറപ്പ് വരുത്തണം.
ചെറിയ കുട്ടികളെ ഹജ്ജോ ഉംറയോ ചെയ്യിപ്പിക്കുകയാണെങ്കിൽ അവരെ വഹിച്ച് കൊണ്ട് ത്വവാഫ് ചെയ്യുമ്പോൾ , വഹിക്കുന്നയാൾ ആദ്യം ത്വവാഫ് ചെയ്തിരിക്കണം. ഒരു ത്വവാഫ് രണ്ട് പേർക്കും കൂടി മതിയാവുകയില്ല. വീൽ ചെയറിൽ ഇരുത്തി തള്ളുകയാണെങ്കിൽ ഒരേ സമയത്ത് തന്നെ രണ്ട് പേർക്കും ത്വവാഫ് ചെയ്യാവുന്നതാണ്. നിയ്യത്ത് ഉണ്ടായിരിക്കണമെന്ന് മാത്രം.കുട്ടികളെ വഹിച്ച് കൊണ്ട് ത്വവാഫ് ചെയ്യുമ്പോൾ കുട്ടിക്ക് വുളു ചെയ്തു കൊടുക്കുന്നതോടൊപ്പം വഹിക്കുന്നയാൾക്കും വുളു ഉണ്ടായിരിക്കണം. കുട്ടിയുടെ ഇടത് ഭാഗം കഅബിയിലേക്കാവാനും , ഔറത്ത് മറക്കാനുമൊക്കെ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചുരുക്കത്തിൽ വലിയവർ ത്വവാഫിന്റെ സമയത്ത് പാലിക്കേണ്ടെ എല്ലാകാര്യങ്ങളും കുട്ടികളിലും ശ്രദ്ധിയ്ക്കേണ്ടതുണ്ട്. വലിയ കുട്ടികൾ പോലും പാംപേഴ്സിന്റെ മറവിൽ വിശുദ്ധ ഹറമുകളിൽ കാഷ്ഠവും മൂത്രവും പേറി നടക്കുന്നത് ഹറമിന്റെ പവിത്രതയെ കളങ്കപ്പെടുത്തലാണ്.
നിയ്യത്തോട് കൂടെ ഹജറുൽ അസ്‌വദിലേക്ക് തിരിഞ്ഞ് നിന്ന് കൈ ഉയർത്തി ആംഗ്യം കാണിച്ച് بِسْمِ اللهِ وَاللهُ أَكْبَرْ എന്ന് ചൊല്ലി കൈ ചുംബിച്ച് (സാധിക്കുമെങ്കിൽ ഹജറുൽ അസ്‌വദിൽ നെറ്റി വെച്ച് ചുംബിക്കലാണ് ശ്രേഷ്ഠത, ഹജറുൽ അസ്‌വദ് ചുംബിക്കുന്നത് വലിയ പുണ്യമുള്ളതാണ്. ഇന്ന് കാരക്കയുടെ വലിപ്പമുള്ള എട്ട് കഷണങ്ങൾ മാത്രമേ ഹജ്‌റുൽ അസ്‌വദിന്റെതായി കാണൂ. അവയിൽ നെറ്റി വെക്കാൻ ശ്രദ്ധിയ്ക്കുക ) കഅബയെ ഇടത് വശത്താക്കി നടക്കുക
അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍

No comments:
Post a Comment