മറ്റൊരാൾക്ക് വേണ്ടി ഹജ്ജ് /ഉംറ ചെയ്യുമ്പോൾ, ചെയ്യുന്നയാൾ തന്റെ ഫർളായ ഹജ്ജ് / ഉംറ ചെയ്തവരായിരിക്കണമെന്ന നിബന്ധനയുണ്ട്. കൂടാതെ ആർക്ക് വേണ്ടിയാണോ ഹജ്ജ് നിർവ്വഹിഹിക്കുന്നത് അദ്ദേഹം തന്റെ ഫർളായ ഹജ്ജ് ചെയ്യാതെ മരിക്കുകയോ ,സുഖമാകുമെന്ന പ്രതീക്ഷയില്ലാത്ത രോഗത്തിന് അടിമപ്പെട്ടവരോ മക്കത്തേക്ക് പോകാൻ കഴിയാത്ത വാർധക്യമുള്ളവരോ ആകണം. കൂടാതെ ഇത്തരം സുഖമാവുമെന്ന് പ്രതിക്ഷയില്ലാത്ത രോഗികൾക്കോ മക്കത്ത് പോയി ഹജ്ജ് ചെയ്യാൻ കഴിയാത്ത വാർദ്ധക്യമുള്ളവർക്കോ വേണ്ടി ഹജ്ജ് /ഉംറ ചെയ്യുകയാണെങ്കിൽ അവരുടെ സമ്മതവും വേണം. മറ്റൊരാൾക്ക് വേണ്ടി ഒന്നിൽ കൂടുതൽ ഹജ്ജോ , ഉംറയോ ചെയ്യാൻ പാടുള്ളതല്ല. മരിക്കുന്നതിനുമുമ്പ് വസിയ്യത്തുണ്ടെങ്കിൽ അനുവദനീയമാണ്.
സാധാരണ മക്കത്തും പരിസരത്തുമുള്ളവർ, ബന്ധുക്കൾ മരണപ്പെട്ടുവെന്നറിയുമ്പോൾ അവർക്ക് വേണ്ടി ഉംറ ചെയ്യാൻ പോകൽ പതിവാണ്. ഇത് വളരെ നല്ലതാണ്. പക്ഷെ മുകളിൽ പറഞ്ഞ നിബന്ധനകൾ അവർ ശ്രദ്ധിയ്ക്കാറില്ല. ഈ മരണപ്പെട്ടവർ അവരുടെ ഫർളായ ഹജ്ജും ഉംറയും നിർവ്വഹിച്ചവരാണെങ്കിൽ പിന്നീട് അവർക്ക് വേണ്ടി അവ ചെയ്യേണ്ടതില്ല. പകരം നമുക്ക് വേണ്ടി ചെയ്തതിനു ശേഷം പ്രതിഫലം അവരുടെ പേരിൽ ഹദ്‌യ ചെയ്യുകയാണ് വേണ്ടത്. മരിച്ചവർക്ക് വേണ്ടി ഫാതിഹ ഓതി ഹദ്‌യ ചെയ്യുന്നത് പോലെ. മരണപ്പെട്ടവർ അവരുടെ ജീവിത കാലത്ത് ഹജ്ജും ഉംറയും ചെയ്തിട്ടില്ലെങ്കിൽ അവർക്ക് വേണ്ടി കൂട്ടമായി ഹജ്ജും ഉംറയും ചെയ്യുകയല്ല വേണ്ടത് .മറിച്ച് മരണപ്പെട്ടയാളോട് ഏറ്റവും അടുത്തയാൾ അവർക്ക് അവരുടെ ഫർളായ ഹജ്ജും ഫർളായ ഉംറയും ചെയ്യുകയും മറ്റുള്ളവർ തങ്ങൾക് വേണ്ടി ചെയ്ത് പ്രതിഫലം മരണപ്പെട്ടയാൾക്ക് ഹദ്‌യ ചെയ്യുകയുമാണ് വേണ്ടത്. അതേ സമയം മരണ സമയത്ത് തനിക്ക് വേണ്ടി ഹജ്ജ് /ഉംറ ചെയ്യണമെന്ന് വസിയ്യത്തുണ്ടെങ്കിൽ അത് പൂർത്തീകരിക്കയും വേണം.
എന്ന്നാൽ ഹജ്ജോ ഉംറയോ ചെയ്തതിനു ശേഷം അതിന്റെ പ്രതിഫലം താനുദ്ദേശിച്ചവർക്ക് ഹദ്‌യ ചെയ്യാവുന്നതാണ്. അത് എത്ര പ്രാവശ്യവുമാകാം. നമുക്കുള്ള പ്രതിഫലം ഒട്ടും കുറയാതെ തന്നെ അവർക്കും പ്രതിഫലം ലഭിക്കുന്നതാണ്. തന്റെ ഫർളായ ഹജ്ജും സുന്നത്തായ ഹജ്ജും അത് പോലെ ഫർളായ ഉംറയും സുന്നത്തായ ഉംറയും ചെയ്താൽ പിന്നീട് അവസരം കിട്ടുമ്പോൾ , ഹജ്ജ് ചെയ്യാൻ ഭാഗ്യം ലഭിക്കാതെ മൺമറഞ്ഞു പോയ തന്റെ കുടുംബങ്ങൾക്ക് വേണ്ടി അവ നിർവഹിക്കൽ വലിയ പുണ്യമുള്ള അമലാണ്. ഇങ്ങനെ ഹജ്ജോ ഉംറയോ ദാനം ചെയ്യുന്നവർക്ക് പത്ത് ഹജ്ജിന്റെ / ഉംറയുടെ കൂലി കിട്ടുമെന്ന് തിരുനബി صلى الله عليه وسلم യുടെ ഹദീസിൽ വന്നിട്ടുണ്ട്.
അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍

No comments:
Post a Comment