ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, October 18, 2011

ത്വവാഫിന്റെ ശര്‍ഥുകളും സുന്നത്തുകളും

1) രണ്ട് അശുദ്ധികളിൽ നിന്നും നജസിൽ നിന്നും ശുദ്ധിയാവുക.
(സൂക്ഷിക്കാൻ കഴിയാത്ത പക്ഷിക്കാഷ്ടങ്ങൾ പോലോത്തതിനു വിട്ടുവീഴ്ചയുണ്ട് ) ത്വവാഫിനിടയിൽ അശുദ്ധിയുണ്ടായാൽ വുളു എടുത്തതിനു ശേഷം ബാക്കി ചെയ്താൽ മതി. പുനരാരംഭിക്കേണ്ടതില്ല.
2) നഗ്നത മറയ്ക്കുക

3) ഹജ്ജ് , ഉം‌റകളിലായല്ലാതെ ചെയ്യുന്ന ത്വവാഫിനു നിയ്യത്ത് ചെയ്യുക

4) ഹജറുൽ അസ്‌വദിന്റെ ഭാഗത്ത് നിന്ന് തുടങ്ങുക.

5) ത്വവാഫ് ചെയ്യുന്നയാളുടെ ഇടത് ഭാഗം പൂർണ്ണമായും ക‌അബയുടെ നേരെ വരിക
( ഓരോ ചുറ്റിലും ഹജറുൽ അസ്‌വദിനെ മുത്തുക അല്ലെങ്കിൽ തൊട്ടുമുത്തുക എന്ന സുന്നത്തായ കർമ്മം ചെയ്യുന്നതിനു വേണ്ടി ഹജറുൽ അസ്‌വദിലേക്ക് തിരിയുമ്പോൾ അതേ സ്ഥലത്ത് നിന്ന് തന്നെ തന്റെ ഇടത് ഭാഗം ക‌അബിയിലെക്കാക്കാൻ നിർബന്ധമായും ശ്രദ്ധിയ്ക്കണം. തിരക്കുള്ള സമയത്ത് മുത്താനും തൊട്ടു മുത്താനും വേണ്ടി തിരിയാതിരിക്കുകയാണ് ഇതിൽ നിന്ന് രക്ഷപ്പെടാൻ നല്ലത്. ആംഗ്യം കാണിച്ച് കൈ മുത്താൻ തിരിയേണ്ട ആവശ്യവുമില്ല.)
6) മസ്ജിദുൽ ഹറാമിൽ വെച്ചായിരിക്കുക

7) ത്വവാഫിൽ ശരീരം പൂർണ്ണമായും ക‌അബയിൽ നിന്നു പുറത്തായിരിക്കുക.

8) പൂർണ്ണമായും 7 എണ്ണമായിരിക്കുക.

9) മറികടക്കുക .കാണാതായ വസ്തുവിനെയോ കൂട്ടുകാരനെയോ തിരയുക തുടങ്ങിയ മറ്റു ലക്ഷ്യങ്ങളില്ലാതിരിക്കുക

ത്വവാഫിന്റെ സുന്നത്തുകൾ :1) ഹജ്ജിന്റെയും ഉം‌റയുടെയും ത്വവാഫിന് നിയ്യത്ത് ചെയ്യുക.

2) ശേഷം സ‌അ്യ് ചെയ്യാവുന്ന ഫർളായ ത്വവാഫോ, ഖുദൂമിന്റെ ത്വവാഫോ ചെയ്യുമ്പോൾ ഇള്ത്വിബാ‍‌അ് ചെയ്യുക. (മേൽതട്ടത്തിന്റെ മധ്യഭാഗം വലത് ചുമലിനു താഴെയും രണ്ടറ്റങ്ങളും ഇടത് ചുമലിനു മുകളിലും ആക്കി വലതു ചുമൽ തുറന്നിടുക. ത്വവാഫിന്റെ സുന്നത്തായ രണ്ട് റകത്തിൽ ഇള്ത്വിബാ‌അ സുന്നത്തില്ല.

3) തുടങ്ങുന്ന സമയത്ത് ഹജറുൽ അസ്‌വദിനെ അഭിമുഖീ‍കരിക്കുക.

4) എല്ലാ തവണയിലും ആദ്യം ഹജറുൽ അസ്‌വദിനെ തൊട്ടു ചുംബിക്കുകയും നെറ്റി വെക്കുകയും ചെയ്യുക. ആദ്യത്തെയും അവസാനത്തെയും തവണകളിൽ ചുംബനം ഏറ്റവും പുണ്യമാണ്.

5) ശേഷം സ‌അ്യുള്ള ത്വവാഫുകളിൽ ,ആദ്യത്തെ മൂന്നു തവണകളിൽ റം‌ല് നടത്തം നടക്കുക. (രണ്ട് ചുമലുകൾ കുലുക്കി വേഗത്തിലുള്ള നടത്തം )

6) അവസാന നാലു തവണകളിൽ സാധാരണ നിലയിൽ നടക്കുക

7) ഗാംഭീര്യത്തോടും സമാധാനത്തോടും സംസാരിക്കാതെ നടക്കുക

8) റുകുനുൽ യമാനിയെ തൊട്ടു ചുംബിക്കുക. കഴിഞ്ഞില്ലെങ്കിൽ ആംഗ്യം കാണിക്കുക.

9) ഇടമുറിയാതെ ചെയുക

10) എല്ലാ തവണകളിലും പ്രാർത്ഥനയും ദിക്‌റുകളും ചൊല്ലുക. ഖുർ‌ആ‍ൻ ഓതുകയുമാവാം.

11) ശേഷം രണ്ട് റക്‌അത്ത് നിസ്കാരം നിർവ്വഹിക്കുക. ഇബ്‌റാഹിം മഖാമിന്റെ പിന്നിൽ വെച്ച് ആകൽ ഉത്തമം

12) സംസമിൽ നിന്നു കുടിക്കലും തലയിൽ ഒഴിക്കലും

13) എല്ലാറ്റിനും ശേഷം ഹജറുൽ അസ്‌വദിനെ ചുംബിക്കുകയും നെറ്റി വെക്കുകയും ചെയ്യുക.

അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍

No comments:

Post a Comment