വാഹനത്തില്‍ ഇരുന്ന ശേഷം താഴെ കൊടുത്ത സൂറത്തുകളും ദിക്‌റുകളും ചൊല്ലുക
سورة الفاتحة ، آية الكرسي ، لإيلاف قريش ، قل يا أيها الكافرون ، إذا جاء نصر الله ، قل هو الله أحد ، قل أعوذ برب الفلق ،قل أعوذ برب الناس
ശേഷം
بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ .لاٰ حَوْلَ وَلا قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ(പത്ത് പ്രാവശ്യം )
حَسْبِيَ اللهُ لاٰ إِلَهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ(ഏഴ് പ്രാവശ്യം )
لاٰ إِلَهَ إِلاَّ اللهُ الْعَظِيمُ الْحَلِيمُ لاٰ إِلَهَ إِلاَّ اللهُ رَبُّ الْعَرْشِ الْعَظِيمِ لاٰ إِلَهَ إِلا اللهُ رَبُّ السَّمٰوٰاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
(മൂന്ന് പ്രാവശ്യം )
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ (പതിനൊന്ന് പ്രാവശ്യം).
തൽബിയത്ത്
لَبَّيْكَ اللَّهُمَّ لَبَّيْك ° لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْك ° إِنَّ الْحَمْدَ وَالنّعْمَةَ لَكَ وَالْمُلْكْ ° لاٰ شَرِيكَ لَكْ
ഹജ്ജിലും ഉംറയിലും ഉച്ചത്തില്‍ തല്‍ബിയത്ത് ചൊല്ലല്‍ വളരെ പുണ്യമുള്ള അമലാണ്. ഇഹ്‌റാം ചെയ്തത് മുതല്‍ക്ക് ഹജ്ജിന്റെ തഹല്ലുലുകളില്‍പെട്ട എറിയുക, മുടിമുറിക്കുക, ത്വവാഫ് ചെയ്യുക എന്നീ മൂന്ന് കാര്യങ്ങളില്‍ നിന്ന് ഏതെങ്കിലുമൊന്ന് നിര്‍വ്വഹിക്കുന്നത് വരെ ഇതു തുടരണം. ഉംറയില്‍ ത്വവാഫ് തുടങ്ങുന്നത് വരേക്കുമാണ് തല്‍ബിയത്ത് ചൊല്ലേണ്ടത്.
ഹറമിലേക്ക് പ്രവേശിക്കുമ്പോള്‍
ജിദ്ദയില്‍ നിന്ന് പോകുമ്പോള്‍ ചെക്ക് പോസ്റ്റ് കഴിഞ്ഞ് അര കി.മീ സഞ്ചരിച്ചാല്‍ കാണുന്ന പ്രത്യക അടയാളം (ബോര്‍ഡ് ) എത്തുന്നതോട് കൂടി ഹറമില്‍ പ്രവേശിക്കുന്നതാണ്. മക്കയിലേക്ക് എത്തിച്ചേരുന്ന എല്ലാ പ്രധാന റോഡുകളിലും ഇത്തരം ബോര്‍ഡുകളുണ്ട്. ഹറമിലേക്ക് പ്രവേശിക്കുന്നതോടെ ഹറമിന്റെ പവിത്രതയെ പ്രത്യേകം മാനിക്കുകയും തല്‍ബിയത്തും സ്വലാത്തും ചൊല്ലിക്കൊണ്ട് പുണ്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക.
ഹറം പരിധിയില്‍പെട്ട സ്ഥലങ്ങളില്‍ വെച്ച് ( മസ്‌ജിദുല്‍ ഹറാമില്‍ മാത്രമല്ല ) ചെയ്യുന്ന എല്ലാ പുണ്യകര്‍മ്മങ്ങള്‍ക്കും (നിസ്കാരങ്ങള്‍ക്ക് മാത്രമല്ല) ഒന്നിന് ഒരു ലക്ഷം പുണ്യം ലഭിക്കുമെന്നത് പ്രത്യേകം ഓര്‍ക്കുക. മസ്‌ജിദുല്‍ ഹറാമിലാകുമ്പോള്‍ ഇതിലും എത്രയോ ഇരട്ടിയാകും.
ഹറമിലേക്ക് പ്രവേശിക്കുമ്പോള്‍
ജിദ്ദയില്‍ നിന്ന് പോകുമ്പോള്‍ ചെക്ക് പോസ്റ്റ് കഴിഞ്ഞ് അര കി.മീ സഞ്ചരിച്ചാല്‍ കാണുന്ന പ്രത്യക അടയാളം (ബോര്‍ഡ് ) എത്തുന്നതോട് കൂടി ഹറമില്‍ പ്രവേശിക്കുന്നതാണ്. മക്കയിലേക്ക് എത്തിച്ചേരുന്ന എല്ലാ പ്രധാന റോഡുകളിലും ഇത്തരം ബോര്‍ഡുകളുണ്ട്. ഹറമിലേക്ക് പ്രവേശിക്കുന്നതോടെ ഹറമിന്റെ പവിത്രതയെ പ്രത്യേകം മാനിക്കുകയും തല്‍ബിയത്തും സ്വലാത്തും ചൊല്ലിക്കൊണ്ട് പുണ്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക.
ഹറം പരിധിയില്‍പെട്ട സ്ഥലങ്ങളില്‍ വെച്ച് ( മസ്‌ജിദുല്‍ ഹറാമില്‍ മാത്രമല്ല ) ചെയ്യുന്ന എല്ലാ പുണ്യകര്‍മ്മങ്ങള്‍ക്കും (നിസ്കാരങ്ങള്‍ക്ക് മാത്രമല്ല) ഒന്നിന് ഒരു ലക്ഷം പുണ്യം ലഭിക്കുമെന്നത് പ്രത്യേകം ഓര്‍ക്കുക. മസ്‌ജിദുല്‍ ഹറാമിലാകുമ്പോള്‍ ഇതിലും എത്രയോ ഇരട്ടിയാകും.
اَللَّهُمَّ هٰذَا حَرَمُـكَ وَأَمْنُكَ فَحَرِّمْنِي عَـلَى النَّارِ وَآمِنِّي مِنْ عَذَابِكَ يَوْمَ تَبْعَثُ عِبَادَكَ وَاجْعَلْنِي مِنْ أَوْلِيَائِكَ وَأَهْلِ طَاعَتِكَ وَوَفِّقْنِي لِلْعَمَلِ بِطَاعَتِكَ وَامْنُنْ عَلَيَّ بِقَضَاءِ مَنَاسِكِكَ وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
മക്കയിലെക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ടുന്നത്
اَللَّهُمَّ إِنَّ هٰذَا الْحَرَمَ حَرَمُكَ وَالْبَلَدَ بَلَدُكَ وَالْأَمْنَ أَمْنُكَ وَالْعَبْدَ عَبْدُكَ جِئْتُكَ مِنْ بِلاٰدٍ بَعِيدَةٍ بِذُنُوبٍ كَثِيرَةٍ وَأَعْمَالٍ سَيِّـئَةٍ أَسْأَلُكَ مَسْأَلَةَ الْمُضْطَرِّينَ إِلَيْكَ الْمُشْفِقِينَ مِنْ عَذَابِكَ أَنْ تَسْتَقْبِلَنِي بِمَحْضِ عَفْوِكَ وَأَنْ تُدْخِلَنِي فَسِيحَ جَنَّتِكَ جَنَّةَ النَّعِيمِ اَللَّهُمَّ إِنَّ هٰذَا حَرَمُكَ وَحَرَمُ رَسُولِكَ فَحَرِّمْ لَحْمِي وَدَمِي وَعَظْمِي عَلَى النَّارِ اَللَّهُمَّ آمِنِّي مِنْ عَذَابِكَ يَوْمَ تَبْعَثُ عِبَادَكَ أَسْأَلُكَ بِأَنَّكَ أَنْتَ اللهُ لاٰ إِلَهَ إِلاَّ أَنْتَ الرَّحْمٰنُ الرَّحِيمُ أَنْ تُصَلِّيَ وَتُسَلِّمَ عَلى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ تَسْلِيماً كَثِيراً أَبَداً يَا رَبَّ الْعَالَمِينَ
പള്ളിയിൽ പ്രവേശിക്കുമ്പോൾ ചൊല്ലേണ്ടത്
أَعُوذُ بِاللهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ بِسْمِ اللهِ وَالْحَمْدُ ِللهِ اَللَّهُمَّ صَلِّ وَسَلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ سَيِّدِنَا مُحَمَّدٍ اَللَّهُمَّ اغْفِرْ لِي ذُنُـوبِي وَافْتَحْ لِي أَبْوٰابَ رَحْمَتِكَ ، اَللَّهُمَّ أَنْتَ السَّلاٰمُ وَمِنْكَ السَّلاٰمُ فَحَيِّنَا رَبَّنَا بِالسَّلاٰمِ وَأَدْخِلْنَا الْجَنَّةَ دٰارَ السَّلاٰمِ تَبَارَكْتَ وَتَعَالَيْتَ يٰا ذَا الْجَلاٰلِ وَالإِكْرٰامِ
പുറത്ത് കടക്കുമ്പോൾ وافتح لي أبواب رحمتك എന്നതിനു പകരം وَافتح لي أبواب فَضْلِكَ എന്ന് ചൊല്ലുക. പള്ളിയിൽ കടന്ന ഉടനെ ഇഅ്തികാഫിന്റെ നിയ്യത്ത് മറക്കാതിരിക്കുക.
നിയ്യത്ത് : ഞാൻ ഈ പള്ളിയിൽ അല്ലാഹുവിന്നുവേണ്ടി ഇഅ്തികാഫ് ഇരിക്കുന്നു.
വിശുദ്ധ കഅബയെ കാണുമ്പോൾ
سُبْحَانَ الله وَالْحَمْدُ للهِ وَلاٰ إِلَهَ إِلا اللهُ وَاللهُ أَكْبَرُ
എന്ന് മൂന്ന് പ്രാവശ്യം ചൊല്ലി ഇങ്ങിനെ ദുആ ചെയ്യുക.
اَللَّهُمَّ صَلِّ وَسَلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ سَيِّدِنَا مُحَمَّدٍ اَللَّهُمَّ زِدْ بَيْتَكَ تَشْرِيفاً وَتَكْرِيماً وَتَعْظِيماً وَمَهَابَةً وَرِفْعَةً وَبِرّاً ، وَزِدْ يَا رَبِّ مَنْ شَرَّفَهُ وَكَرَّمَهُ وَعَظَّمَهُ مِمَّنْ حَجَّهُ وَاعْتَمَرَهُ تَشْرِيفاً وَتَكْرِيماً وَتَعْظِيماً وَمَهَابَةً وَرِفْعَةً وَبِرّاً وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്
No comments:
Post a Comment