മക്കയോട് വിട പറഞ്ഞ് തന്റെ സ്ഥിര താമസ സ്ഥലത്തേക്കോ അല്ലെങ്കില്‍ രണ്ട് മര്‍ഹലയോ അതില്‍ കൂടുതളൊ ഉള്ള സ്ഥലത്തേക്കോ യാത്ര പോകുന്ന ഏതൊരാള്‍ക്കും ( ഹജ്ജോ ഉംറയോ കഴിഞ്ഞു പോകുന്നവനാണെങ്കിലും, അല്ലാത്തവനാണെങ്കിലും ) വദാഇന്റെ ത്വവാഫ് ചെയ്യല്‍ നിര്‍ബന്ധമാണ്. ജിദ്ദയില്‍ താമസിക്കുന്ന താല്‍ക്കാലിക താമസക്കാരായ പ്രവാസികളെപ്പോലോത്തവര്‍ക്ക് വദാഇന്റെ ത്വവാഫ് നിര്‍ബന്ധമില്ല. രണ്ട് മര്‍ഹലയില്ലെന്നതും ഇവിടത്തെ സ്ഥിര താമസക്കാരല്ലന്നതുമാണ് കാരണം.
നിര്‍ബന്ധമുള്ളവര്‍ ത്വവാഫ് ചെയ്യാതെ തിരിച്ചുപോന്നാല്‍ രണ്ട് മര്‍ഹലയോ അല്ലെങ്കില്‍ രണ്ട് മര്‍ഹലയിലും കുറവായ തന്റെ താമസസ്ഥലത്തോ എത്തുന്നതിന്ന് മുമ്പായി തിരിച്ചുപോയി ത്വവാഫ് നിര്‍വ്വഹിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഫിദ്‌യ നിര്‍ബന്ധമാകും. അതേ സമയം ശാഫിഈ മദ്‌ഹബില്‍ ഒരു അഭിപ്രായത്തിലും മാലികീ മദ്‌ഹബിലും ഈ ത്വ്വാഫ് സുന്നത്ത് മാത്രമേയുള്ളൂ. നിര്‍ബന്ധമില്ലെന്നഭിപ്രായമുണ്ട്. ഇന്നത്തെ തിരക്കും പ്രയാസങ്ങളും കണക്കിലെടുത്ത് ഈ അഭിപ്രായം സ്വീകരിച്ച് ത്വവാഫ് ഉപേക്ഷിക്കാവുന്നതാണ്. ഫിദ്‌യ നിര്‍ബന്ധമാകുകയോ പിന്നീട് പോയി ചെയ്യുകയോ വേണ്ട. ചിലരെങ്കിലും ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് പോകുമ്പോള്‍ മക്കത്ത് പോയി ത്വവാഫ് ചെയ്യുന്നത് കാണാം. ഇതിന്ന് അടിസ്ഥാനമില്ല. ഹജ്ജിന്റെ വല്ല കര്‍മ്മങ്ങളും ബാക്കിയുള്ളവര്‍ക്ക് ( ഫര്‍ളായ ത്വവാഫോ സഅ്യോ ചെയ്യാത്തവനെപ്പോലെ) വദാഇന്റെ ത്വവാഫ് നിര്‍ബന്ധമില്ല. എല്ലാ കര്‍മ്മങ്ങളും കഴിഞ്ഞവരില്‍ നിന്ന് മാത്രമേ ഈ ത്വവാഫ് പരിഗണിക്കപ്പെടുകയുള്ളൂ. ആര്‍ത്തവകാരിക്കും തത്തുല്യ കാരണങ്ങളുള്ളവര്‍ക്കും ഈ ത്വവാഫ് നിര്‍ബന്ധമില്ല. ഈ ത്വവാഫിന് ശേഷം സഅ്യും നിര്‍ബന്ധമില്ല.
മക്കയില്‍ നിന്ന് പുറപ്പെടുമ്പോള്‍ الله أكبر മൂന്ന് പ്രാവശ്യം ചൊല്ലി ഇപ്രകാരം ചൊല്ലുക.

لاٰ إِلَهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ ، لَهُ اْلمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ ، آيِبُونَ تَائِبُونَ عَابِدُونَ سَاجِدُونَ لِرَبِّنَا حَامِدُونَ صَدَقَ اللهُ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ
തവാഫുൽ വിദാഅ് - സംശയങ്ങൾക്ക് മറുപടി
TawafulWida'A
അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്
No comments:
Post a Comment