ദുല്‍ ഹജ്ജ് പന്ത്രണ്ട്
ദുല്‍ ഹജ്ജ് പതിമൂന്ന്
നഫ്‌റ് അവ്വലായി പോകാത്തവര്‍ പതിമൂന്നിന്റെ രാവിലും രാപാര്‍ക്കുകയും പകലില്‍ ളുഹ്‌റിന് ശേഷം എറിയുകയും വേണം. പതിമൂന്നിന്റെ അസ്തമയത്തോടെ മിനയിലെ കര്‍മ്മങ്ങളുടെ സമയം പൂര്‍ണ്ണമായും കഴിഞ്ഞു.
അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍
പന്ത്രണ്ടിന്റെ രാവിലും മിനയില്‍ രാപാര്‍ക്കല്‍ വാജിബാണ്. പന്ത്രണ്ടിന് പകല്‍ ളുഹ്‌റിന് ശേഷം പതിനൊന്നിന്റെ പകലില്‍ ചെയ്തത് പോലെ എറിയലും നിര്‍ബന്ധമാണ്. നഫ്‌റ് അവ്വലായി പിരിയുന്നവര്‍ (മൂന്നാമത്തെ ദിവസത്തെ ഏറും രാപാര്‍ക്കലും ഒഴിവാക്കി മിന വിടാന്‍ ഉദ്ദേശിക്കുന്നവര്‍) പന്ത്രണ്ടിന് സൂര്യാസ്തമയത്തിന് മുമ്പ് എറിയുകയും , അടുത്ത ദിവസത്തെ രാപാര്‍ക്കലും എറിയലും ഉപേക്ഷിച്ച് മിന വിടേണ്ടതാണ്. ഈ നിയ്യത്ത് (നാളത്തെ ഏറും രാപാര്‍ക്കലും ഉപേക്ഷിച്ച് ഞാന്‍ മിന വിടുന്നു എന്ന നിയ്യത്ത് ) മിനയുടെ അതിര്‍ത്തി വിടുന്നതിന് മുമ്പായിരിക്കണം. പതിമൂന്നിന്റെ ഏറ് മുന്‍കൂട്ടി എറിയാന്‍ പാടില്ല. മിച്ചം വന്ന് കല്ലുകള്‍ അവിടെയോ അല്ലെങ്കില്‍ മറ്റ് ഹറം പരിധിയില്‍പെട്ട സ്ഥലങ്ങളിലോ ഉപേക്ഷിക്കേണ്ടതാണ്, പുറത്തേക്ക് കൊണ്ടു പോകാന്‍ പാടുള്ളതല്ല
.ദുല്‍ ഹജ്ജ് പതിമൂന്ന്
നഫ്‌റ് അവ്വലായി പോകാത്തവര്‍ പതിമൂന്നിന്റെ രാവിലും രാപാര്‍ക്കുകയും പകലില്‍ ളുഹ്‌റിന് ശേഷം എറിയുകയും വേണം. പതിമൂന്നിന്റെ അസ്തമയത്തോടെ മിനയിലെ കര്‍മ്മങ്ങളുടെ സമയം പൂര്‍ണ്ണമായും കഴിഞ്ഞു.
അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍
No comments:
Post a Comment