ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

മുസ്‌ദലിഫ

അറഫയുടേയും മിനായുടേയും ഇടയിലുള്ള സ്ഥമാണ് മുസ്‌ദലിഫ. അറഫാദിവസത്തെ സൂര്യാസ്തമയം ഉറപ്പായത് മുതല്‍ക്ക് മുസ്‌ദലിഫയിലേക്ക് നീങ്ങാവുന്നതാണ്. സമാധാനത്തോടോയും അച്ചടക്കത്തോടെയും തല്‍ബിയത്ത് ചൊല്ലിക്കൊണ്ടാണ് നീങ്ങേണ്ടത്. അറഫയില്‍ വെച്ച് നിസ്കരിക്കാത്തവര്‍ മുസ്‌ദലിഫയില്‍ എത്തിയ ഉടനെ നിസ്കരിക്കുക. മുസ്‌ദലിഫയിലേക്കാവശ്യമായ വെള്ളവും ഭക്ഷണവും കരുതുന്നത് നല്ലതാണ്.

മുസ്‌ദലിഫയില്‍ രാപാര്‍ക്കല്‍ ഹജ്ജിന്റെ വാജിബാത്തുകളില്‍ പെട്ടതാണ്. മുസ്‌ദലിഫയില്‍ അര്‍ദ്ധരാത്രിക്ക് ശേഷം അല്‍‌പമെങ്കിലും ലഭിച്ചാല്‍ ഈ വാജിബാത്ത് വീടുന്നതാണ്. അര്‍ദ്ധരാത്രിക്ക് ശേഷം അതുവഴി വാഹനത്തില്‍ കടന്ന് പോയാലും മതി. ഫജ്‌റുദിക്കുന്നത് വരേക്കും അവിടെ കഴിച്ച് കൂട്ടലാണ് ശ്രേഷഠത. മുസ്‌ദലിഫയുടെ അതിര്‍ത്തിക്കുള്ളില്‍ എവിടെനിന്നാലും മതി.

ഇത് പെരുന്നാളിന്റെ രാത്രിയാണെന്നോര്‍ക്കുമല്ലോ. പുണ്യമേറിയ രാവും പുണ്യമേറിയ സ്ഥലവുമാണെന്നോര്‍ത്ത് ഖുര്‍‌ആന്‍ പാരായണത്തിലും ദിക്‌റിലും ദുആയിലുമായി വ്യാപൃതനാവണം. അവിടെ നിന്ന് ജം‌റകളെ എറിയാനുള്ള കല്ലുകളും പെറുക്കിയെടുക്കണം. വലിയ കടലമണിയോളം വലുപ്പമുള്ള കല്ലുകളാണ് വേണ്ടത്. മൂന്ന് ദിവസം എറിയാന്‍ ഉദ്ദേശിച്ചവര്‍ എഴുപത് കല്ലുകളും രണ്ട് ദിവസം എറിഞ്ഞ് നേരത്തേ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ 49 കല്ലുകളുമാണ് പെറുക്കേണ്ടത്. ഈ കല്ലുകള്‍ ഹറമില്‍ എവിടെ നിന്ന് എടുത്താലും മതിയാകും. ജം‌റകളില്‍ നിന്ന് എടുക്കലും വലിയ കല്ലുകള്‍ പൊട്ടിച്ചെടുക്കലും കാറാഹത്താണ്. ഈ കല്ലുകള്‍ ഹറമിലെ കല്ലുകളായത് കൊണ്ട് ബാക്കിയുള്ള കല്ലുകള്‍ ഹറമില്‍ തന്നെ ഉപേക്ഷിക്കേണ്ടതാണ്. പുറത്തേക്ക് കൊണ്ട് പോകാ‍ന്‍ പാടുള്ളതല്ല. മുസ്‌ദലിഫയുടെ അവസാന ഭാഗത്തായുള്ള ‘മഷ്‌അറുല്‍ ഹറാം’ എന്ന ചെറിയ കുന്നിന്‍ മുകളില്‍ കയറല്‍ സുന്നത്താണ്. കഴിയാത്തവര്‍ അതിന്റെ താഴ്വരയില്‍ നില്‍ക്കണം.

മുസ്‌ദലിഫയിലും മഷ്‌അറുല്‍ ഹറാമിലും താഴെ പറയുന്ന പ്രാര്‍ത്ഥന ചൊല്ലുക.

اَللَّهُمَّ كَمَا أَوْقَفْتَنَا فِيهِ وَأَرَيْتَنَا إِيَّاهُ فَوَفِّقْنَا لِذِكْرِكَ كَمَا هَدَيْتَنَا وَاغْفِرْ لَنَا وَارْحَمْنَا مَا وَعَدتَّنَا بِقَوْلِكَ وَقَوْلُكَ الْحَقُّ: فَإِذَا أَفَضْتُم مِّنْ عَرَفَاتٍ فَاذْكُرُواْ اللّهَ عِندَ الْمَشْعَرِ الْحَرَامِ وَاذْكُرُوهُ كَمَا هَدَاكُمْ وَإِن كُنتُم مِّن قَبْلِهِ لَمِنَ الضَّآلِّينَ. ثُمَّ أَفِيضُواْ مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُواْ اللّهَ إِنَّ اللّهَ غَفُورٌ رَّحِيمٌ. رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ


No comments:

Post a Comment