ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

അറഫയിലെ ദിക്‌റുകള്‍ 2


الاستغفار

കുറ്റവിമോചനത്തിനായി അല്ലാഹുവിനോട് മാപ്പപേക്ഷിക്കാൻ മഹന്മാർ രൂപം നൽ‌കിയ ഒരു മാതൃകയാണിത്. ഇതിൽ سيد الاستغفار എന്ന് നബി (സ.അ) വിശേഷിപ്പിച്ച മാതൃകയും അടങ്ങിയിട്ടുണ്ട്. സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കാൻ ഏറ്റവും പ്രധാനമാണല്ലോ പശ്ചാത്താപം. പതിവായി പാപവിമോചനം തേടിക്കൊണ്ടിരിക്കുന്നവന് അല്ലാഹു അവന്റെ ക്ലേശങ്ങൾക്ക് ആശ്വാസം നൽകുകയും , കഷ്ടപ്പാടിൽ നിന്ന് മോചനവും , പ്രതീ‍ക്ഷിക്കാത്ത വഴിയിലൂടെയുള്ള ഉപജിവന മാർഗം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുമെന്ന് നബി(സ.അ) അരുളിയിട്ടുണ്ട്. മാത്രമല്ല പൊറുക്കലിനെ തേടുന്നതിന്റെ ഗുണങ്ങളിൽ‌പെട്ടതാണ് പാ‍പമോചനം, അപമാനകരമായ കുറ്റകൃത്യങ്ങളെ മറച്ചുവെക്കുക, സ‌മൃദ്ധമായ നിത്യ ജിവിതം, ഉത്കൃഷ്ടമായ സ്വഭാവ ഗുണങ്ങൾ, സമ്പത്തിനു സംരക്ഷണവും ബർക്കത്തും ലഭിക്കുക, ആഗ്രഹ സഫലീകരണം,സർവ്വോപരി സ്രഷ്ടാവിന്റെ ഇഷ്ടദാസരിൽ ഉൾപ്പെടുക എന്നിവയെല്ലാം അറഫയിൽ പ്രത്യേകം ഉപയോഗപ്പെടുത്താം


 സയ്യിദുല്‍ ഇസ്തിഗ്‌ഫാറും  അറഫയിലെ മറ്റു  ദുആകളും ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക, വ്യക്തമാകുന്നില്ലെങ്കിൽ ഫോണ്ടുകൾ ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്തതിനു ശേഷം വായിക്കാവുന്നതാണ് )

ശേഷം തന്റെയും വേണ്ടപ്പെട്ടവരുടെയും എല്ലാ കര്യങ്ങളും തനിക്ക് ഇഷ്ടമുള്ള ഭാഷയില്‍ ചോദിക്കാവുന്നതാണ്.

സൂര്യാസ്തമയം ഉറപ്പായാല്‍ അറഫയില്‍ നിന്ന് പുറപ്പെടാന്‍ സമയമായി. ജം‌അ് അനുവദനീയമല്ലാത്തവര്‍ മഗ്‌രിബ് അറഫയില്‍ വെച്ച് നിസകരിക്കണം. അവര്‍ ഇപ്രകാരം എല്ലാ നിസ്കാരങ്ങളും അതാതിന്റെ സമയത്ത് പൂര്‍ത്തിയാക്കി നിസ്കരിക്കുകയാണ് വേണ്ടത്. രാത്രിയും അറഫയുടെ പുണ്യമേറിയ സമയമായതിനാല്‍ ഈ സമയത്തൊക്കെ ദിക്‌റുകളില്‍ മുഴുകണം.


islbtn-227

No comments:

Post a Comment