ദുല്‍ ഹജ്ജ് പത്തിന് ചെയ്യേണ്ടുന്ന മൂന്നാമത്തെ കര്‍മ്മമാണ് മുടി നീക്കല്‍. ഹജ്ജിന്റെ റുക്‌നുകളില്‍ പെട്ടതാണിത്. ഫിദ്‌യകൊണ്ട് പരിഹരിക്കപ്പെടുന്നതല്ല. മുടി നീക്കല്‍ മിനയില്‍ വെച്ചാവലും അറവുണ്ടെങ്കില്‍ അതിനു ശേഷമാവലും സുന്നത്താണ്. സ്ത്രീക്കും പുരുഷനും തലയില്‍ നിന്ന് മൂന്ന് മുടി നീക്കിയാല്‍ നിര്‍ബന്ധം വീടും. എന്നാല്‍ പുരുഷന്മാര്‍ തലമുടി പൂര്‍ണ്ണമായും നീക്കലാണ് ഉത്തമം. പൂര്‍ണ്ണമായും വെട്ടി ചെറുതാക്കുന്നതാണ് രണ്ടാം സ്ഥാനം. തലയില്‍ മുടിയില്ലാത്തവര്‍ തലയിലൂടെ കത്തിനടത്തണം. സ്ത്രീക്ക് തലമുടി വടിക്കല്‍ ഹറാമാണ്. തലമുടി മുഴുവന്‍ തൂക്കിയിട്ട് അതില്‍ നിന്ന് അല്പം മുറിക്കുകയാണ് വേണ്ടത്. ഖിബ്‌ലക്കഭിമുഖമായിരിക്കുക, മുന്‍വശം കൊണ്ട് തുടങ്ങുക , ആദ്യം വലതുഭാഗം , പിന്നെ ഇടതു ഭാഗം , എന്ന ക്രമത്തില്‍ എടുക്കുക , മുടി കുഴിച്ച് മൂടുക എന്നിവ സുന്നത്തുകളാണ്. മുടി നീക്കിയ ശേഷം ഇപ്രകാരം ദുആ ചെയ്യുക.
اَلْحَمْدُ ِللهِ الَّذِي قَضَى عَنِّي نُسُكِي اَللَّهُمَّ آتِنِي بِكُلِّ شَعْرَةٍ حَسَنَةً وَامْحُ عَنِّي بها سَيِّئَةً وَارْفَعْ لِي بِهَا دَرَجَةً وَاغْفِرْ لِي وَلِلْمُحَلِّقِينَ وَالْمُقَصِّرِينَ وَلِجَمِيعِ الْمُسْلِمِينَ اَللَّهُمَّ زِدْنَا إِيْمَاناً وَيَقِيناً وَتَـوْفِيقاً وَعَـوْناً وَاغْفِرْ لَنَا وَلِآبَائِنَا وَأُمَّهَاتِنَا وَلِجَمِيعِ الْمُسْلِمِينَ ، وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ
അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്
No comments:
Post a Comment