ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

നോമ്പ് തുറപ്പിക്കല്‍


നോമ്പുള്ളവരെ നോമ്പ്‌ തുറപ്പിക്കൽ വളരെ മഹത്തായ സുന്നത്താണ്‌. ഒരിറക്ക്‌ വെള്ളമോ ഒരു കാരക്കയോ നൽകിയിട്ടെങ്കിലും നോമ്പ്‌ തുറപ്പിച്ച്‌ പുണ്യം നേടാനാണ്‌ പ്രവാചക നിർദ്ദേശം. ഒരു നോമ്പ്കാരനെ നോമ്പ്‌ തുറപ്പിച്ചാൽ അവന്റെ നോമ്പിന്റെ പ്രതിഫലം ഒട്ടും കുറയാതെ തുറപ്പിച്ചവനും ലഭിക്കുമെന്ന് ഇമാം തിർമുദി റിപ്പോർട്ട്‌ ചെയ്ത സഹീഹായ ഹദീസിൽ വന്നിരിക്കുന്നു. ഇത്‌ വിശുദ്ധ ഹറമിൽ വെച്ചാകുമ്പോൾ ഒരു ലക്ഷം പേരെ നോമ്പ്‌ തുറപ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്‌. സൂര്യാസ്തമയ സമയത്തെ പ്രഥമാഹാരം തന്നെ തന്റേതായെങ്കിലേ നോമ്പ്‌ തുറപ്പിച്ച മഹത്വം ലഭിക്കുകയുള്ളൂ. കഴിയുമെങ്കിൽ വൈകുന്നേര ഭക്ഷണവും അവർക്ക്‌ നൽകണം. അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കലാണ്‌ പുണ്യം. നോമ്പുള്ളവരെ മാത്രമേ നോമ്പ്‌ തുറക്ക്‌ ക്ഷണിക്കപ്പെടാവൂ.
കളവ്‌ പറയൽ, പരദൂഷണം , ഏഷണി തുടങ്ങിയ നോമ്പിന്റെ പ്രതിഫലം ഇല്ലാതാക്കുന്ന കാര്യങ്ങൾ ചെയ്ത്‌ കൊണ്ടിരിക്കുന്നവരെ നോമ്പ്‌ തുറപ്പിച്ചാലും പ്രതിഫലം ലഭിക്കുമെന്നാണ്‌ പ്രബലാഭിപ്രായം. അല്ലാഹുവിന്റെ കാരുണ്യത്തിനനുയോജ്യമതാണ്‌


 

No comments:

Post a Comment