ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

നോമ്പിന്റെ ഫലം നശിപ്പിച്ചു കളയുന്ന കാര്യങ്ങൾ

ചീത്ത പറയൽ, പരദൂഷണം, കളവ്‌ തുടങ്ങിയ നാവ്‌ കൊണ്ടുള്ള എല്ലാ കുറ്റ കൃത്യങ്ങളിൽ നിന്നും നോമ്പ്കാരൻ ഒഴിവായി നിൽക്കൽ ശക്തിയാർജ്ജിച്ച സുന്നത്താകുന്നു. നോമ്പിന്റെ പ്രതിഫലത്തെ അത്‌ ഇല്ലാതാക്കും. നോമ്പ്‌ നിഷ്ഫലമാകുമെന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്‌. അത്തരക്കാരുടെ നോമ്പ്‌ അല്ലാഹുവിന്ന് ആവശ്യമില്ലെന്ന് ഇമാം ബുഖാരി റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ കാണാം.

عن أبي هُريرةَ رضيَ اللهُ عنه قال: قال رسولُ اللهِ صلى الله عليه وسلّم: «مَن لم يَدَعْ قولَ الزُّورِ والعملَ بهِ فليسَ للهِ حاجةٌ في أن يَدَعَ طعامَهُ وشَرابَه (صحيح البخاري رقم 1882

പരദൂഷണം , ഏഷണി, വഞ്ചന,അസൂയ, അഹങ്കാരം, വ്യഭിചാരം തുടങ്ങിയവയിൽ നിന്ന് അവയവങ്ങളെ കാത്തു സൂക്ഷിക്കേ ണ്ടത്‌ ഓരോ വ്യക്തിയുടെയും കർത്തവ്യമാണ്‌. വിശിഷ്യാ റമളാന്റെ ദിന രാത്രങ്ങൾ പ്രസ്തുത നിയന്ത്രണത്തിനുള്ള പരിശീലന വേളയാക്കേണ്ടതുണ്ട്‌. ആയതിനാൽ റമളാനിന്റെ നാളുകളിൽ പ്രത്യേകിച്ചും അല്ലാത്ത അവസരങ്ങളിലും നാവിനെയും മറ്റ്‌ അവയവങ്ങളെയും നിയന്ത്രിക്കുന്നത്‌ നമ്മുടെ പാരത്രിക ഗുണത്തിനും ഒരു പരിധിവരെ ഐഹികമായ രക്ഷക്കും നല്ലതാണ്‌ " അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവർ ഒന്നുകിൽ നല്ലത്‌ പറയട്ടെ, അല്ലെങ്കിൽ മൗനമവലംബിക്കട്ടെ" എന്ന പ്രവാചകാധ്യാപനവും മൗനം വിദ്വാനു ഭൂഷണം എന്ന മഹത്‌ വചനവും പ്രത്യേകം ഓർമയുണ്ടാവട്ടെ.

No comments:

Post a Comment