ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

വ്രതം നിര്‍ബന്ധമാകുന്നവര്‍

പ്രായപൂര്‍ത്തിയും ബുദ്ധിയും ആരോഗ്യവുമുള്ള എല്ലാ മുസ്‌ലിമിനും റമളാന്‍ നോമ്പ് നിര്‍ബന്ധമാണ്. ആര്‍ത്തവ രക്തം, പ്രസവ രക്തം എന്നിവ സ്രവിച്ച്കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്ക് നിസ്കാരം പോലെ നോമ്പും നിര്‍ബന്ധമില്ല.ശുദ്ധീകരണത്തിന് ശേഷം അവര്‍ നോമ്പ് ഖളാ‍‌അ‌ വിട്ടേണ്ടതാണ്.


നോമ്പെടുത്താല്‍ അധികമായേക്കുമെന്ന് ഭയക്കുന്ന രോഗം, നോമ്പുപേക്ഷിക്കാന്‍ കാരണമാണെങ്കിലും അക്കാരണത്താല്‍ മുന്‍‌കൂട്ടി അത്താഴവും നിയ്യത്തുമെല്ലാം ഒഴിവാക്കുന്ന സ്വഭാവം ശരിയല്ല, അനുവദനീയവുമല്ല. അത്തരക്കാര്‍ സമയത്ത് തന്നെ നിയ്യത്ത് ചെയ്ത് നോമ്പില്‍ പ്രവേശിച്ച് പ്രയാസം നേരിടുമ്പോള്‍ നോമ്പ് മുറിക്കുവാനേ പാടുള്ളൂ. അധികം ചൂടുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍, കടല്‍ ജോലിക്കാര്‍, ഇവരെല്ലാം രാത്രി നിയ്യത്ത് ചെയ്ത് നോമ്പില്‍ പ്രവേശിക്കല്‍ നിര്‍ബന്ധമാണ്. വിഷമം നേരിടുമ്പോള്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്. പരമാവധി പിടിച്ച് നിന്ന് പുണ്യം നേടലാണ് ഉത്തമം.

ഏകദേശം 130 കി മീ ദൂരത്തേക്ക്‌(82 കി മീ ഉണ്ടായാലും മതി എന്ന് അഭിപ്രായമുണ്ട്‌)ഹലാലായ യാത്ര നടത്തുന്ന ആർക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്. പക്ഷെ ഇവിടെയും നോമ്പ്‌ തുടരുന്നതാണ് നല്ലത്‌ ഭ്രാന്തനു നോമ്പ്‌ നിർബന്ധമില്ല ദിവസം മുഴുവൻ മസ്തായവന്റെയും ബോധക്കേടായവന്റെയും നോമ്പ്‌ സാധുവാകുന്നതല്ല. പകലിൽ ഏതെങ്കിലും ഒരു നിമിഷം ബോധം തെളിഞ്ഞാൽ നോമ്പ്‌ സാധുവാകും.

ആർത്തവ പ്രസവ രക്തമുള്ള സമയത്ത്‌ നോമ്പ്‌ നിർബന്ധമില്ല നോൽക്കൽ ഹറാമാണ്. രക്തം പുറപ്പെട്ടത്‌ നോമ്പുള്ളപ്പോഴാണെങ്കിൽ ആ നോമ്പ്‌ ബാത്വിലാകും പ്രഭാതത്തിനു മുമ്പ്‌ രക്തസ്രാവം നിന്നാൽ ഉടനെ നോമ്പ്‌ അനുഷ്ടിക്കണം. കുളി പ്രഭാതശേഷമായാലും മതി. രാത്രി സംയോഗത്തിലേർപ്പെട്ട്‌ പ്രഭാതം വരെ കുളിക്കാതിരിക്കുന്നത്‌ നോമ്പിനു തടസ്സമല്ല. സുബ്‌ഹി നിസ്ക്കാരത്തിനു ഏതായാലും കുളി നിർബന്ധമാണല്ലോ! കുട്ടിക്ക്‌ നോമ്പ്‌ നിർബന്ധമില്ലെങ്കിലും ഏഴ്‌ വയസ്സായായാൽ നോൽക്കാൻ കഴിയുമെങ്കിൽ നോമ്പ്‌ എടുക്കാൻ കൽപ്പിക്കൽ രക്ഷിതാക്കൾക്ക്‌ കടമയാണ്. പത്ത്‌ വയസ്സായിട്ടും നോൽക്കുന്നില്ലെങ്കിൽ അടിക്കുകയും വേണം ചെറുപ്പത്തിൽ തന്നെ കാൽ നോമ്പ്‌, അര നോമ്പ്‌ ഇങ്ങനെ എടുത്ത്‌ ശീലിപ്പിക്കണം പ്രായപൂർത്തിയാവുമ്പോൾ അത്‌ ചെയ്യാൻ പ്രചോദനമാവും വിധം നേരത്തെ തന്നെ പരിശീലിപ്പിക്കലാണിതു കൊണ്ടുള്ള ഉദ്ദേശ്യം മറിച്ച്‌ ശിക്ഷാനടപടിയല്ല അത്‌ കൊണ്ട്‌ തന്നെ പ്രായ പൂർത്തിയാവുന്നതിന്റെ മുമ്പ്‌ നോമ്പ്‌ ഉപേക്ഷിച്ചതിന്റെ പേരിൽ കുട്ടി കുറ്റക്കാരനാവുന്നതല്ല ശാസിക്കാത്തതിന്റെ പേരിൽ രക്ഷിതാവാണ് ശിക്ഷക്കർഹനാവുന്നത്‌ അപ്പോൾ കുട്ടിക്ക്‌ നിർബന്ധമില്ലെങ്കിലും രക്ഷിതാവിനു കൽപ്പിക്കൽ നിർബന്ധമാണെന്ന് മനസിലായല്ലോ

നോമ്പെടുക്കാൻ കഴിയാത്ത വാർദ്ധക്യം,സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം എന്നിവയുള്ളവർക്ക്‌ നോമ്പ്‌ നിർബന്ധമില്ല അവർ ഓരോ നോമ്പിനും പകരം ഒരു മുദ്ദ്‌ വീതം (650 ഗ്രാം.800മി.ലി)ഭക്ഷ്യധാന്യം ദരിദ്രർക്ക്‌ നൽകേണ്ടതാണ് ഇവർ ഓരോദിവസവും അന്നത്തെ മുദ്ദ്‌ നൽകലാണുത്തമം ഗർഭിണിക്കും മുലയൂട്ടുന്നവർക്കും സ്വന്തം ശരീരത്തിനോ കുട്ടിക്കോ രണ്ടിനും കൂടിയോ അസഹ്യമായ ബുദ്ധിമുട്ടുണ്ടാകുമെന്ന് ബോദ്ധ്യപ്പെട്ടാൽ നോമ്പ്‌ ഉപേക്ഷിക്കാം പിന്നീട്‌ ഖളാ അ വീട്ടണം.കുട്ടിയുടെ കാര്യം പരിഗണിച്ച്‌ മാത്രമാൺ നോമ്പ്‌ ഉപേക്ഷിച്ചതെങ്കിൽ ഖളാഅ് വീട്ടുന്നതിനു പുറമെ ഓരോ നോമ്പിനും ഓരോ മുദ്ദും നൽകണം.

കൃഷി, കെട്ടിട നിർമ്മാണം തുടങ്ങിയ പ്രയാസമുള്ള ജോലികളിലേർപ്പെട്ടവർക്കും നോമ്പ്‌ അനുഷ്ടിക്കുന്നതിൽ വിഷമമുണ്ടാവുകയാണെങ്കിൽ നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്. രാത്രി സമയങ്ങളിൽ ജോലി ചെയ്യാൻ സാധ്യമാവാതെ വരുമ്പോഴാണിത്‌ പിന്നീട്‌ ഖളാഅ് വീട്ടണം (പക്ഷെ അവർ രാത്രി നോമ്പിനു നിയ്യത്ത്‌ ചെയ്യുകയും നോമ്പ്‌ പിടിക്കുകയും വേണം ശക്തമായ ബുദ്ധിമുട്ടുണ്ടെങ്കിൽ നോമ്പ്‌ മുറിക്കാമെന്ന് മാത്രം)

ഒരു റമളാൻ നോമ്പ്‌ നഷ്ടമായാൽ അടുത്ത റമളാനിനു മുമ്പ്‌ അത്‌ ഖളാഅ് വീട്ടേണ്ടതാണ്. മറിച്ച്‌ വീട്ടാതെപിന്തിച്ചു കൊണ്ട്‌ പോയാൽ നഷ്ടപ്പെട്ടവ ഖളാഅ് വീട്ടുന്നതിനു പുറമെ മുദ്ദുണ്ടെങ്കിൽ ആ മുദ്ദും, കൂടാതെ പിന്തിച്ച വർഷങ്ങൾക്ക്‌ (ഓരോ നോമ്പിനും ഒരു വർഷത്തിനു ഒരു മുദ്ദ്‌ എന്ന തോതിൽ)അത്രയും എണ്ണം മുദ്ദും വിതരണം ചെയ്യേണ്ടി വരും. പ്രായശ്ചിത്തങ്ങൾ വീട്ടാതെ മരിച്ച്‌ പോയവരുടെ അവകാശികൾ അവ യഥാവിധി വീട്ടി ബാദ്ധ്യത തീർക്കേണ്ടതാണ്. നോമ്പ്‌ ഖളാ ഉള്ളവർ മരണപ്പെട്ടാൽ അവർക്ക്‌ സമ്പത്തുണ്ടെങ്കിൽ അത്‌ ഓഹരിചെയ്യും മുമ്പായിഖളാഅ് വീട്ടാൻ അവസരമൊരുക്കുകയോ(ബന്ധപ്പെട്ടവർ നോറ്റ്‌ വീട്ടുകയോ) സ്വത്തുപയോഗിച്ച്‌ ആവശ്യമായ മുദ്ദ്‌ വിതരണം ചെയ്യുകയോ ചെയ്യേണ്ടതാണ്.

നോമ്പ്‌ നോറ്റാൽ ശരീര നാശമോ അംഗവൈകല്യമോ രോഗശമനത്തിനു തടസ്സമോ നേരിടുമെന്ന് ബോദ്ധ്യമായാൽ നോമ്പ്‌ ഉപേക്ഷിക്കൽ നിർബന്ധമാണ്.

നോമ്പിനിടയിൽ രോഗം വന്ന കാരണത്താൽ നോമ്പ്‌ മുറിക്കുമ്പോൾ രോഗം കാരണമായി അനുവദനീയമായി മുറിക്കുന്നു എന്ന് കരുതുകയും വേണം

നോമ്പ്‌ മുറിച്ചത്‌ സാധാരണ സുഖപ്പെടുന്ന രോഗത്തിലാണെങ്കിൽ പിന്നീട്‌ ഖളാഅ് വീട്ടണം മാറാ രോഗമാണെങ്കിൽ മുദ്ദ്‌ നൽകിയാൽ മതി.

No comments:

Post a Comment