ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

മാസപ്പിറവി

ശ‌അബാന്‍ മാസം 30 നാള്‍ പൂര്‍ത്തിയാവുകയോ ആ മാസം 29 ന് മാസപ്പിറവി ദൃശ്യമാവുകയോ ചെയ്താലാണ് റമദാന്‍ പ്രവേശിച്ചതായി സ്ഥിരപ്പെടുക. ശവ്വാലും ഇങ്ങനെത്തന്നെ. കണക്കുകൂട്ടി നോക്കി നോമ്പും പെരുന്നാളും തീരുമാനിക്കുന്ന രീതി ഇസ്‌ലാമികമല്ല.

ഇമാം ബദ്‌റുദ്ദീനുല്‍ ഐനി എഴുതുന്നു. ‘ശാരിഅ് (അല്ലാഹുവും റസൂലും) നോമ്പിനേയും മറ്റും ചന്ദ്രപ്പിറവി ദര്‍ശനത്തോടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കണക്കവലംബമാക്കുന്നതില്‍ സമുദായത്തിന് വിഷമമുണ്ടാകാതിരിക്കാനാണിത് . സമുദായത്തില്‍ ഇത് തന്നെയാണ് നിലനിന്ന് പോന്നതും. പിന്നീട് ഒരു ജനതയില്‍ ഇതെല്ലാം അറിയുന്നവരുണ്ടായാലും. ‘ നിങ്ങളുടെ മേല്‍ മേഘാവൃതമായാല്‍ ശ‌അബാന്‍ 30 പൂര്‍ത്തിയാക്കുക‘ എന്ന നബി വചനത്തിന്റെ ബാഹ്യം തന്നെ കണക്ക് തീരെ അവലം‌ബിച്ച് കൂടെന്നാണ് കുറിക്കുന്നത്. വല്ലപ്പോഴും കണക്കവലം‌ബിക്കാമായിരുന്നുവെങ്കില്‍ കണക്കറിയുന്നവരോട് നിങ്ങള്‍ ചോദിക്കുക എന്ന് നബി (സ) പറയേണ്ടിയിരുന്നു. എന്നാല്‍ ഒരു വിഭാഗം കണക്കുകാരിലേക്ക് മടങ്ങിയിരിക്കുകയാണ് (പുത്തന്‍ പ്രസ്ഥാ‍നക്കാരായ റാഫിളുകളാണ് ഈ വിഭാഗം) സ്വലഫുസ്സ്വാലിഹുകളുടെ ഇജ്‌മാ‌അ് ഇവര്‍ക്കെതിരില്‍ രേഖയാണ്. ഈ വിജ്ഞാനത്തില്‍ ആഴത്തിലിറങ്ങിച്ചെന്ന് പഠനം നടത്തുന്നത് തന്നെ നിശ്ചയം ശരീഅ‌ത്ത് വിലക്കിയിട്ടുണ്ട്. കാരണം ഗോളശാസ്ത്രകണക്ക് കൊണ്ട് കേവലം ഊഹമോ അനുമാനമോ മാത്രമാണ് ലഭിക്കുന്നത്. ഉറപ്പോ മികച്ച ഭാവനയോ ലഭിക്കുന്നില്ല‘. (ഉം‌ദത്തുല്‍ ഖാരി വാ: 10, പേ : 286, 287)

സുപ്രസിദ്ധ ശാഫി‌ഈ പണ്ഡിതനായ ഇമാം റാഫി‌ഈ പറയുന്നു. ‘റമളാനിന്റെ സ്ഥിരീകരണം മേല്‍ പ്രസ്താവിച്ച രണ്ട് മാര്‍ഗ്ഗങ്ങളിലധിഷ്ഠിതമാണ്. ജ്യോതി ശാസ്ത്രമോ കണക്കുകളോ ഈ വിഷയത്തില്‍ അവലം‌ബിക്കാവതല്ല. വ്രതം ആരംഭിക്കുന്നതിലോ അവസാനിപ്പിക്കുന്നതിലോ പ്രസ്തുത മാനദണ്ഡങ്ങള്‍ അനുകരിക്കപ്പെടരുതെന്ന് തഹ്‌ദീബില്‍ വ്യക്തമാക്കിയിട്ടുണ്ട്. (ശര്‍ഹുല്‍ കബീര്‍, 6/269)

ഇബ്‌നു തൈമിയ്യ തന്റെ ഫതാവയില്‍ പറയുന്നു.


والمعتمد على الحساب في الهلال ، كما أنه ضال في الشريعة ، مبتدع في الدين ، فهو مخطىء في العقل وعلم الحساب ، فإن العلماء بالهيئة يعرفون أن الرؤية لاتنضبط بأمر حسابي ، وإنما غاية الحساب منهم إذا عدل أن يعرف كم بين الهلال والشمس من درجة وقت الغروب مثلا ، لكن الرؤية ليست مضبوطة بدرجات محدودة ، فإنها تختلف باختلاف حدة النظر وكلاله ، وارتفاع المكان الذي يتراءى فيه الهلال وانخفاضه ...... "
( مجموع الفتاوى ( 25/ 20

ചന്ദ്രപ്പിറവിയില്‍ കണക്കവലം‌ബമാക്കുന്നവന്‍ ശരീഅത്തില്‍ വഴിതെറ്റിയവനായത് പോലെ ദീനില്‍ പുത്തനാശയക്കാരനും കൂടിയാണ്. ഗോളശാസ്ത്ര പണ്ഡിതന്മാര്‍ തന്നെ കണക്ക് ആ‍സ്പദമാക്കി മാസപ്പിറവി ദര്‍ശനം കൃത്യമാകില്ലെന്ന് മനസ്സിലാക്കിയവരാണ്. അവരുടെ കണക്കിന്റെ പരമാവധി അത് ശരിയായാല്‍ തന്നെ അസ്‌തമന സമയത്ത് സൂര്യന്റെയും ചന്ദ്രന്റെയും ഇടയില്‍ എത്ര ഡിഗ്രി അകല്‍ച്ചയുണ്ടെന്ന് ഗ്രഹിക്കലാണ്. പക്ഷെ ഇത് കൊണ്ടാകട്ടെ ദര്‍ശനത്തിന്റെ കാര്യം കൃത്യമാക്കാനാകില്ല. കാരണം നോക്കുന്നവന്റെ കാഴ്ചയും അവന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ വ്യത്യാസവും അനുസരിച്ച് ദര്‍ശനം വ്യത്യാസമാകാന്‍ ന്യായമുണ്ട്. (ഫതാവാ ഇബ്‌നു തൈമിയ്യ 25-207)

(അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍)

No comments:

Post a Comment