ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

റമളാനിലെ ദിക്‌റുകള്‍


റമദാനില്‍ നാല് കാര്യങ്ങള്‍ അധികരിപ്പിക്കുക. രണ്ട് കാര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ റബ്ബിനെ തൃപ്തിപ്പെടുത്തുന്നതും രണ്ടെണ്ണം നിങ്ങള്‍ക്ക് അത്യാവശ്യവുമാണ്. റബ്ബിനെ തൃപ്തിപ്പെടുത്തുന്ന രണ്ടെണ്ണം :

أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ اللهഎന്ന ദിക്‌റാണ്.

അത്യാവശ്യമായ രണ്ടെണ്ണം സ്വര്‍ഗ്ഗത്തെ ചോദിക്കലും നരകത്തെ തൊട്ട് കാവല്‍ തേടലുമാണ്. അഥവാ

أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ
എന്ന ദിക്‌റുമാണ്. ഈ ദിക്‌റ് അധികരിപ്പിക്കല്‍ റമദാനിലേറ്റവും പുണ്യകര്‍മ്മമെത്രെ.

أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ الله ، أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ

റമദാനിന്റെ ഒന്നാമത്തെ പത്ത് റഹ്‌മത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേയും മുന്നാമത്തേത് നരകമോചനത്തിന്റേതുമാണ്. അതിനാല്‍ ഒന്നാമത്തെ പത്തില്‍ അല്ലാഹുവിനോട് കരുണാകടാക്ഷങ്ങള്‍ക്ക് ധാരാളമായി ചോദിക്കണം. അതിങ്ങിനെയാവാം :

ഒന്നാമത്തെ പത്തില്‍
اَللَّهُمَّ ارْحَمْنِي يَا أَرْحَمَ الرَّاحِمِينَ.
രണ്ടാമത്തെ പത്തില്‍
اَللَّهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ الْعَالَمِينْ.
മൂന്നാമത്തെ പത്തില്‍
اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينْ.
കൂടാതെ
اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي.
എന്നും ഉരുവിടുന്നത് വളരെ പുണ്യകരമാണ്. പ്രത്യേകിച്ച് അവസാന പത്തില്‍.

No comments:

Post a Comment