ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

ഇഅ്തികാഫ്

 പള്ളിയിൽ ഞാൻ ഇഅ്തികാഫിനിരിക്കുന്നു എന്ന നിയ്യത്ത്‌ ചെയ്ത്‌ കൊണ്ട്‌ പള്ളിയിൽ കഴിഞ്ഞു കൂടുന്നത്‌ ഏറെ പുണ്യമർഹിക്കുന്ന കാര്യമാണ്‌

ഇഅ്ത്കാഫിന്റെ നിർബന്ധഘടകങ്ങൾ

1) നിയ്യത്ത്‌
2) അല്‌പമെങ്കിലും താമസിക്കൽ
3) പള്ളിയിലായിരിക്കൽ
4) വലിയ അശുദ്ധിയില്ലാതിരിക്കൽ
എന്നീ നാല്‌ ഫർളുകളാണ്‌ ഇഅ്തികാഫിനുള്ളത്‌

എല്ലാ സമയങ്ങളിലും അത്‌ ശ്രേഷഠതയുള്ളതാണെങ്കിലും റമളാനിൽ പ്രത്യേകം സുന്നത്തുള്ള ഒരു കർമ്മമാണത്‌. അൽപനേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യുകയാണെങ്കിലും ഉറങ്ങുകയാണെങ്കിലും ഇഅ്ത്കാഫിന്റെ കൂലി ലഭിക്കുന്നതാണ്‌. റമളാനിന്റെ അവസാനത്തെ പത്തായാൽ തിരുനബി (صلى الله عليه وسلم) ഉറക്കമൊഴിച്ച്‌ കൊണ്ട്‌ ഇഅ്തികാഫിരിക്കൽ പതിവായിരുന്നു.

തുടർച്ചയായി ഇഅ്തികാഫിരിക്കുവാൻ നേർച്ചയാക്കിയാൽ അപ്രകാരം പ്രവർത്തിക്കൽ നിർബന്ധമായി. ഭക്ഷണം കഴിക്കൽ, മലമൂത്ര വിസർജ്ജനം , വുളൂഅ് പോലെയുള്ള ആവശ്യങ്ങൾക്ക്‌ പുറത്ത്‌ പോകാവുന്നതാണ്‌. പക്ഷേ ഇവക്കെല്ലാം ആവശ്യമുള്ള സമയമേ എടുക്കാവൂ. നബി(صلى الله عليه وسلم) ഇഅ്ത്കാഫിരിക്കുമ്പോൾ മല മൂത്ര വിസർജ്ജനത്തിനല്ലാതെ പള്ളിയിൽ നിന്ന് പുറപ്പെടാറില്ലായിരുന്നു. ശരീരത്തിന്റെ ഏതെങ്കിലും ഭാഗം പള്ളിയിൽ നിന്ന് പുറത്തായാലും ഇഅ്ത്കാഫിന്റെ തുടർച്ചക്ക്‌ തടസ്സമല്ല.

നബി(صلى الله عليه وسلم) ഇഅ്തികാഫിരിക്കുമ്പോൾ തല പള്ളിയിൽ നിന്ന് പുറത്തേക്ക്‌ നീട്ടി പള്ളിയോട്‌ തൊട്ടു കിടക്കുന്ന മുറിയിലുള്ള ആയിശാ ബീവി (റ) മടിയിൽ വെക്കുകയും അവർ മുടി ചീകിക്കൊടുക്കുകയും ചെയ്യുമായിരുന്നു. തുടർച്ചയായി ഇഅ്തികാഫിരിക്കുന്നവൻ അത്യാവശ്യ കാര്യത്തിന്‌ പുറത്ത്‌ പോയി വന്നാൽ നിയ്യത്ത്‌ പുതുക്കേണ്ടതില്ല.

No comments:

Post a Comment