ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Saturday, July 30, 2011

എട്ട്‌ റക്‌'അതുകാരുടെ രേഖകൾ ദുർബലം

രേഖകളെ വ്യഭിചരിക്കുകയും സ്വഹാബതിന്റെ ഇജ്മാ'ഇനെ പുറം തള്ളുകയും ലോക മുസ്ലിം ഉമ്മത്തിനോട്‌ പുറം തിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന എട്ട്‌ റക്‌'അതു വാദികൾ അവലംബിക്കുന്ന രേഖകൾ മുഴുക്കെയും ബാലിശമാണ്‌. അവ ഓരോന്നും ഇവിടെ വിവരിക്കാം.

(1) ജാബിർ(റ)വിൽനിന്ന്‌ നിവേദനം: "നബി(സ്വ) ഞങ്ങൾക്ക്‌ ഇമാമായി എട്ട്‌ റക്‌'അതും വിത്‌റും നിസ്‌ കരിച്ചു".

(2) ഉബയ്യുബ്നു ക'അ​‍്ബി(റ)ൽ നിന്ന്‌ നിവേദനം: "ഒരു റമൾവാനിൽ നബി(സ്വ)യുടെ സന്നിധിയിൽ വന്ന്‌ അവർ ഇങ്ങനെ പറഞ്ഞു. കഴിഞ്ഞ രാത്രി എന്നിൽനിന്നൊരു സംഭവമുണ്ടായി. നബി(സ്വ) ചോദിച്ചു. അതെന്താണ്‌? ഉബയ്യ്‌(റ) ഇപ്രകാരം വിശദീകരിച്ചു. വീട്ടിലെ സ്ത്രീകൾ എന്റെ കൂടെ തുടർന്നു നിസ്കരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ ഇമാമായി എട്ട്‌ റൿഅതും വിത്‌റും നിസ്കരിച്ചു. നബി(സ്വ) ഇത്‌ തൃപ്തിപ്പെട്ട പോലെ മൗനം ദീക്ഷിച്ചു."

ഈ രണ്ട്‌ ഹദീസുകളും അവയുടെ ദൗർബല്യങ്ങളും നേരത്തേ വിശദീകരിച്ചിട്ടുണ്ട്‌. എന്നാൽ ഇതിൽ ഒന്നാമത്തെ ഹദീസിനെ സംബന്ധിച്ച്‌ ഇസ്നാദുഹു വശത്ത്വുൻ (ഇതിന്റെ നിവേദക പരമ്പര മധ്യനിലവാരത്തിലുള്ളതാണ്‌) എന്നാണ്‌ ഹാഫി​‍്വളുദ്ദഹബി മീസാനുൽ ഇ'അ​‍്തിദാൽ 3/311ൽ പ്രസ്താവിച്ചിട്ടുണ്ട്‌.

ഈ ഹദീസിന്റെ നിവേദക പരമ്പരയിൽ ബലഹീനത ഉണ്ടെന്നും അതിന്റെ നിദാനം റിപ്പോർട്ടകരിൽ ഒരാളായ 'ഈസബ്നുജാരിയ എന്ന അയോഗ്യ വ്യക്തിയാണെന്നും ശൈഖ്‌ നൈമവി(റ) പറഞ്ഞശേഷം ഇപ്രകാരം തുടരുന്നു; "എന്നാൽ ഈ ഹദീസിന്റെ നിവേദക പരമ്പര മധ്യ നിലവാരത്തിലുള്ളതാണെന്ന ദഹബിയുടെ പരാമർശം വാസ്തവ വിരുദ്ധവും നിവേദക പരമ്പര അപ്പറഞ്ഞതിനും താഴെയുള്ളതുമാകുന്നു" (ത'അ​‍്ലീഖ്വുആസാരിസ്സുനൻ 2/52).

ഇനി ഹദീസിന്റെ നിവേദക പരമ്പര പരിഗണിക്കാതെ ആശയം അംഗീകരിച്ചാൽ തന്നെയും പ്രസ്തുത ഹദീസിൽ പറഞ്ഞ എട്ട്‌ റക്‌'അത്‌ തറാവീഹ്‌ തന്നെയാണെന്നതിന്‌ യാതൊരു രേഖയുമില്ല. ഇതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌.

(ഒന്ന്‌) ഹദീസിന്റെ വാചകത്തിൽ എട്ട്‌ റക്‌'അതും വിത്‌റും നിസ്കരിച്ചു എന്ന്‌ മാത്രമേയുള്ളൂ. അപ്പോൾ ആ പറഞ്ഞ എട്ട്‌ റക്‌'അത്‌ തഹജ്ജുദാകാൻ ന്യായമുണ്ട്‌. ഇമാം ത്വബ്‌റാനി(റ) ഔസത്വിൽ അനസ്‌(റ) വഴിയായി നിവേദനം ചെയ്ത ഹദീസ്‌ ഇതിനുപോൽബലകമാണ്‌. അനസ്‌(റ) പറഞ്ഞു: "നബി(സ്വ) രാത്രിയെ എട്ട്‌ റക്‌'അതുകളെക്കൊണ്ട്‌ ഹയാതാക്കാറുണ്ടായിരുന്നു." (മജ്മ'ഉസ്സവാഇദ്‌ 2/277) ഇപ്പറഞ്ഞത്‌ രാത്രി നിസ്കാരമായ തഹജ്ജുദിനെ സംബന്ധിച്ചാണെന്ന്‌ പണ്ഢിതന്മാർ വിശദീകരിച്ചിട്ടുണ്ട്‌.

(രണ്ട്‌) ഹദീസിൽ എട്ട്‌ റക്‌'അതും വിത്‌റും നിസ്കരിച്ചുവേന്ന്‌ പറഞ്ഞത്‌ പൂർണമായും വിത്‌റിനെ സംബന്ധിച്ചു തന്നെയാകാം. എന്നാൽ പിന്നെ എട്ട്‌ റക്‌'അതും വിത്‌റും എന്ന്‌ പറയാനുള്ള കാരണം ആദ്യത്തെ എട്ട്‌ റക്‌'അതുകൾ ഈരണ്ട്‌ റൿഅതുകളായി നിസ്കരിച്ചതും അവസാനത്തെ മൂന്ന്‌ റക്‌'അത്‌ ഒന്നിച്ച്‌ നിസ്കരിച്ചതുമാണ്‌. അപ്പോൾ വിത്‌റ്‌ നിസ്കരിച്ചു എന്നത്‌ കൊണ്ടുദ്ദേശിക്കുന്നത്‌ ആദ്യത്തെ എട്ട്‌ റക്‌'അതുകൾ പോലെ ഇരട്ടയാക്കാതെ അവസാനത്തെ മൂന്ന്‌ റക്‌'അത്‌ ഒറ്റയാക്കിയെന്നാണ്‌. (വിത്‌റ്‌ എന്നാൽ ഒറ്റ എന്നാണല്ലോ ഭാഷാർത്ഥം). ഒരു നിവേദനത്തിൽ 'സമാന റൿഅതിൻ വ ഔതറ' (എട്ട്‌ റക്‌'അത്‌ നിസ്കരിക്കുകയും ഒറ്റയായി നിസ്കരിക്കുകയും ചെയ്തു) എന്ന പ്രയോഗം തന്നെ ഇതിന്‌ ഉപോൽബലകമാണ്‌. ഇതു കൊണ്ട്‌ തന്നെയാണ്‌ ഹദീസ്‌ റിപ്പോർട്ടു ചെയ്ത ഇബ്നു ഖുസൈമ(റ)യും മറ്റും തറാവീഹിന്റെ അധ്യായത്തിൽ ഈ ഹദീസിനെ കൊണ്ട്‌ വരാതെ വിത്‌റിന്റെ അധ്യായത്തിൽ കൊണ്ടു വന്നത്‌. 'വിത്‌റ്‌ നിസ്കാരം നിർബന്ധമില്ലെന്നതിന്‌ രേഖ പറയുന്ന അധ്യായം' എന്ന തലവാചകത്തിലാണ്‌ ഇബ്നു ഖുസൈമ(റ) സ്വഹീഹ്‌ 2/138ൽ ഈ ഹദീസ്‌ കൊണ്ടു വന്നത്‌. ഹദീസിന്റെ പൂർണ രൂപം കാണുക.

ജാബിർ (റ) പറഞ്ഞു: "നബി(സ്വ) റമൾവാനിൽ ഞങ്ങൾക്ക്‌ ഇമാമായി എട്ട്‌ റക്‌'അതും വിത്‌റും നിസ്കരിച്ചു. പിറ്റേ ദിവസം ഞങ്ങൾ പള്ളിയിൽ ഒരുമിച്ചു കൂടുകയും നബി(സ്വ) ഞങ്ങളിലേക്ക്‌ പ്രത്യക്ഷപ്പെടുമെന്ന്‌ പ്രത്യാശിക്കുകയും ചെയ്തെങ്കിലും നബി(സ്വ) ഞങ്ങളിലേക്ക്‌ പ്രത്യക്ഷപ്പെട്ടില്ല. ഞങ്ങൾ നേരം പുലരുന്നത്‌ വരെ പള്ളിയിൽ തന്നെയായിരുന്നു. അങ്ങനെ ഞങ്ങൾ നബി (സ്വ)യുടെ അടുക്കലേക്ക്‌ കടന്നു ചെന്ന്‌ ചോദിച്ചു; അല്ലാഹുവിന്റെ റസൂലേ, തങ്ങൾ ഞങ്ങളിലേക്ക്‌ പ്രത്യക്ഷപ്പെടുമെന്നും ഞങ്ങൾക്ക്‌ ഇമാമായി നിസ്കരിക്കുമെന്നും ഞങ്ങൾ ആശിച്ചിരുന്നു. നബി(സ്വ) പ്രത്യുത്തരം നൽകി. നിങ്ങൾക്ക്‌ വിത്‌റ്‌ നിർബന്ധമാക്കപ്പെടുന്നത്‌ ഞാനിഷ്ടപ്പെടുന്നില്ല." (സ്വഹീഹു ഇബ്നുഖുസൈമ)

നബി(സ്വ) പതിവാക്കുക എന്നത്‌ അല്ലാഹു ഒരു കാര്യം നിർബന്ധമാക്കാൻ കാരണമാകുമെന്ന്‌ നബി(സ്വ) അറിഞ്ഞത്‌ കൊണ്ടാണ്‌ അവിടുന്ന്‌ ഇപ്രകാരം പറഞ്ഞത്‌. ഇത്‌ ഹദീസിൽ പറഞ്ഞ നിസ്കാരത്തിന്‌ ബാധകമാണല്ലോ. എട്ട്‌ റക്‌'അത്‌ സംബന്ധിച്ച്‌ ഇത്‌ ബാധകമല്ലായിരുന്നുവേങ്കിൽ എട്ട്‌ റൿഅത്‌ നിസ്കരിച്ചശേഷം വിത്‌റ്‌ നിസ്കരിക്കാൻ വീട്ടിലേക്ക്‌ പോയാൽ മതിയായിരുന്നു. ഇത്‌ ചെയ്യാതെ വിത്‌റ്‌ നിങ്ങൾക്ക്‌ നിർബന്ധമാക്കപ്പെടുന്നത്‌ ഞാനിഷ്ടപ്പെടുന്നില്ലെന്‌ നബി(സ്വ)പറഞ്ഞത്‌ ആ നിസ്കാരം പൂർണമായും വിത്‌റാണെന്നതിന്‌ രേഖയാണ്‌. വിത്‌റിന്റെ എട്ട്‌ റൿഅതുകൾ ഇരട്ടകളായും മൂന്ന്‌ റൿഅത്‌ ഒറ്റയായും നബി(സ്വ)നിസ്കരിക്കാറുണ്ടായിരുന്നുവേന്ന്‌ 'അബ്ദുല്ലാഹി ബ്നു അബീഖ്വൈസി(റ)ൽനിന്ന്‌ അബൂദാവൂട്‌(റ) ഉദ്ധരിച്ച ഹദീസിൽനിന്ന്‌ വ്യക്തമാകും.

"'അബ്ദുല്ലാഹി(റ) 'ആഇശ(റ)യോട്‌ ചോദിച്ചു. നബി(സ്വ)എത്ര റക്‌'അതുകൾ കൊണ്ടായിരുന്നു വിത്‌റ്‌ നിസ്കരിച്ചിരുന്നത്‌? 'ആഇശ(റ) പറഞ്ഞു. നാലും മൂന്നുമായും ആറും മൂന്നുമായും എട്ടും മൂന്നുമായും നിസ്കരിച്ചിരുന്നു.' (സുനനു അബീദാവൂട്‌ 1/193)

ചുരുക്കത്തിൽ മൂന്ന്‌ റക്‌'അതുകൾ ഒന്നിച്ചു നിസ്കരിച്ചതു കൊണ്ടും മൂന്ന്‌ എന്ന എണ്ണം ഒറ്റയായത്‌ കൊണ്ടുമാണ്‌ 'വൽ വിത്‌റ, വ ഔതറ' എന്നൊക്കെയുള്ള പരാമർശം വന്നത്‌. ആദ്യത്തെ എട്ട്‌ റക്‌'അതുകൾ വിത്‌റ്‌ നിസ്കാരത്തിൽ പെട്ടതല്ലാത്തത്‌ കൊണ്ടല്ല.

ഇനി ഹദീസിൽ പറഞ്ഞ എട്ട്‌ റക്‌'അത്‌ തറാവീഹാണെന്ന്‌ സമ്മതിച്ചാൽ തന്നെ ജാബിർ(റ) നബി(സ്വ)യോട്‌ തുടർന്നു നിസ്കരിച്ചതു മുതൽക്കുള്ള എണ്ണമാണ്‌ ജാബിർ(റ) പരാമർശിക്കുന്നത്‌. ബുഖാരി, മുസ്ലിം അടക്കമുള്ള ഹദീസ്‌ ഗ്രന്ഥങ്ങളിൽ തറാവീഹ്‌ നിസ്കാരത്തിന്‌ നബി(സ്വ) മൂന്ന്‌ ദിവസം ജനങ്ങൾക്ക്‌ നേതൃത്വം കൊടുത്തുവേന്നും നാലാം ദിവസം പള്ളിയിലേക്ക്‌ വന്നില്ലെന്നുമാണുള്ളത്‌. ജാബിർ(റ)വിന്റെ റിപ്പോർട്ടിലാകട്ടെ ഒരു ദിവസം ജനങ്ങൾക്ക്‌ നേതൃത്വം കൊടുത്തുവേന്നും പിറ്റേ ദിവസം നബി(സ്വ) ഞങ്ങളിലേക്ക്‌ പ്രത്യക്ഷപ്പെട്ടില്ല എന്നുമാണുള്ളത്‌. മറ്റു ഹദീസ്‌ ഗ്രന്ഥങ്ങളിൽ പരാമർശിച്ച നാലു രാത്രികളിലെ മൂന്ന്‌, നാല്‌ രാത്രികളിൽ മാത്രമേ ജാബിർ(റ) പള്ളിയിൽ ഹാജരായിട്ടുള്ളൂവേന്ന്‌ ഈ വാക്ക്‌ തന്നെ കുറിക്കുന്നുണ്ട്‌. മൂന്നാം രാത്രിയിൽ തന്നെ പന്ത്രണ്ട്‌ റൿഅതുകൾ കഴിഞ്ഞതിന്‌ ശേഷവുമാകാം ജാബിർ(റ) വന്ന്‌ തുടരുന്നത്‌.

ഇമാം മഹല്ലി(റ) പറയുന്നത്‌ കാണുക: "മൂന്ന്‌, നാല്‌ രാത്രികളിൽ മാത്രമേ ജാബിർ(റ) പള്ളിയിൽ വന്നിട്ടുള്ളൂവേന്നാണ്‌ മനസ്സിലാകുന്നത്‌." ഇതിനെ വ്യാഖ്യാനിച്ച്‌ ഖൽയൂബി (റ) പറയുന്നു: "അത്‌ തന്നെ എട്ടു റൿഅത്‌ മാത്രം ബാക്കിയുള്ളപ്പോഴുമാകുന്നു." (മഹല്ലി, ഖ്വൽയൂബി ഹിതം 1/217)


ഇനി മൂന്നാം രാത്രിയിൽ തറാവീഹ്‌ നിസ്കാരത്തിന്‌ ആദ്യം മുതൽ തന്നെ ജാബിർ(റ) ഉണ്ടായിരുന്നുവേന്ന്‌ വെച്ചാൽ തന്നെയും എട്ട്‌ റക്‌'അതും വിത്‌റും എന്ന പരാമർശത്തിനുള്ള കാരണം ആകെയുള്ള ഇരുപത്തിയൊന്ന്‌ റൿഅതുകളിൽ ആദ്യത്തെ എട്ട്‌ മാത്രം തറാവീഹും ശേഷമുള്ള പതിമൂന്ന്‌ റൿഅതുകൾ വിത്‌റുമാണെന്ന്‌ ജാബിർ(റ) ധരിച്ചതാകാം. നബി(സ്വ) വിത്‌റ്‌ പതിമൂന്ന്‌ നിസ്കരിച്ചിരുന്നുവേന്ന്‌ ജാബിർ(റ) തന്നെ നിവേദനം ചെയ്തത്‌ ഇതിനുപോൽബലകമാണ്‌.

ജാബിർ(റ) പറയുന്നു: "നിശ്ചയം നബി(സ്വ) ഇശാ നിസ്കാരത്തിനുശേഷം പതിമൂന്ന്‌ റൿഅതുകൾ നിസ്കരിച്ചിരുന്നു.' (സ്വഹീഹു ഇബ്നി ഖുസൈമ 2/192)

ചുരുക്കത്തിൽ നബി(സ്വ)ഇരുപത്‌ റക്‌'അത്‌ തറാവീഹും ഒരു റക്‌'അത്‌ വിത്‌റും നിസ്കരിച്ചതു എട്ട്‌ റക്‌'അത്‌ തറാവീഹും പതിമൂന്ന്‌ റക്‌'അത്‌ വിത്‌റുമായി ജാബിർ(റ) മനസ്സിലാക്കിക്കാണും. ഇതിന്‌ നിദാനം നബി(സ്വ)പതിമൂന്ന്‌ റക്‌'അത്‌ വിത്‌റ്‌ നിസ്കരിച്ചുവേന്ന ഹദീസുമാണ്‌. ഇനി പ്രസ്തുത രാത്രിയിൽ നബി (സ്വ) എട്ട്‌ റക്‌'അത്‌ നിസ്കരിച്ചു എന്നത്‌ തറാവീഹിനെക്കുറിച്ചു തന്നെയാണെന്ന്‌ സമ്മതിച്ചാൽ തന്നെ അത്‌ പള്ളിയിൽ വെച്ചു നടന്ന പൊതുവായ ജമാഅതിനെ സംബന്ധിച്ചാണ്‌. ബാക്കിയുള്ള പന്ത്രണ്ട്‌ റൿഅതുകൾ ജമാഅതായിട്ടല്ലാതെ നബി(സ്വ) നിസ്കരിച്ചിരിക്കാം.

ശബീർ അഹ്മദ്‌ തന്റെ ഫഥുൽ മുൽഹിം 2/319ൽ എഴുതുന്നു: "നബി(സ്വ) അവരിലേക്ക്‌ പ്രത്യക്ഷപ്പെടും മുമ്പ്‌ അല്ലാഹു ഉദ്ദേശിച്ചത്ര റക്‌'അതുകൾ തനിച്ചു നിസ്കരിച്ചിരിക്കാം. പിന്നെ എട്ട്‌ റക്‌'അതും വിത്‌റും നിസ്കരിച്ചതുമാകാം."

ബഹു. 'അലിയ്യുശ്ശിബ്‌റാ മുല്ലസി(റ)യുടെ വാക്കുകൾ കാണുക: "ബാക്കിയുള്ള റക്‌'അതുകൾ പള്ളിയിലേക്ക്‌ വരുന്നതിന്‌ മുമ്പോ ശേഷമോ വീട്ടിൽ വെച്ച്‌ നബി(സ്വ)നിസ്കരിച്ചിരിക്കാൻ സാധ്യതയുണ്ട്‌." (ഹാശിയതുന്നിഹായ 2/121)

ബിദ്‌'അതുകാരനായ ജസീരി പറയുന്നത്‌ കാണുക: "അവരും(സ്വഹാബാക്കൾ) ബാക്കിയുള്ള റക്‌'അതകൾ വീടുകളിൽ വെച്ച്‌ നിസ്കരിച്ചിരിക്കാം. തേനീച്ചയുടെ മൂളൽ ശബ്ദം പോലെയുള്ള ഒരു ശബ്ദം അവരുടെ വീടുകളിൽനിന്ന്‌ കേൾക്കാമായിരുന്നു." (കിതാബുൽ ഫിഖ്വ്ഹി 'അലൽ മദാഹിബിൽ അർബ'അ 1/341) ഇപ്രകാരം ബാജൂരി 1/139, ശർവാനി 2/240 തുടങ്ങിയവയിലും കാണാം. ചുരുക്കത്തിൽ ഈ സാധ്യതകളെല്ലാം ഉള്ള ഹദീസാണ്‌ ജാബിർ(റ)വിന്റേത.​‍്‌  അത്‌ സ്വഹീഹാണെന്ന്‌ സമ്മതിച്ചാൽ പോലും  എട്ട്‌ റക്‌'അത്‌ വാദികൾക്ക്‌ അത്‌ തെളിവാക്കാൻ യാതൊരു ന്യായവുമില്ല.

(3) 'ആഇശ(റ)യിൽ നിന്ന്‌ നിവേദനം: "റമൾവാനിലും അല്ലാത്ത കാലങ്ങളിലും നബി(സ്വ) പതിനൊന്ന്‌ റക്‌'തുകളെക്കാൾ വർധിപ്പിക്കാറുണ്ടായിരുന്നില്ല." ഈ ഹദീസ്‌ മിക്ക ഹദീസ്‌ ഗ്രന്ഥങ്ങളിലും റിപ്പോർട്ടു ചെയ്തത്താണ്‌. പക്ഷേ, ഇത്‌ റമൾവാനിൽ മാത്രമുള്ള തറാവീഹ്‌ നിസ്കാരത്തെ പരാമർശിക്കുന്നതല്ലെന്ന്‌ മാത്രം. അതിന്‌ പല കാരണങ്ങളുമുണ്ട്‌.

(ഒന്ന്‌) ഹദീസിന്റെ വാചകത്തിലെ 'റമൾവാനിലും അല്ലാത്ത കാലങ്ങളിലും' എന്ന പരാമർശം തന്നെ കുറിക്കുന്നത്‌ പ്രസ്തുത പതിനൊന്ന്‌ റക്‌'അത്‌ റമൾവാനിൽ മാത്രമുള്ളതല്ലെന്നും എല്ലാ കാലങ്ങളിലും നിസ്കരിക്കുന്നതാണെന്നുമാണ്‌.  പക്ഷേ, റമൾവാനിലെ പ്രത്യേക നിസ്കാരമായ തറാവീഹിനെ നിഷേധിച്ച്‌ എല്ലാ കാലത്തുമുള്ള ഒരു നിസ്കാരം തന്നെയാണ്‌ തറാവീഹും വിത്‌റും ഖ്വിയാമുല്ലൈലും ഖ്വിയാമുറമൾവാനും തഹജ്ജുടും ഒക്കെയാകുന്നതെന്ന തലതിരിഞ്ഞ മോഡേൺ വാദത്തിന്‌ പ്രസ്തുത ഹദീസ്‌ രേഖയാക്കിക്കൂടെന്നില്ല. എന്നാൽ ഇത്‌ മുസ്ലിം ലോകമോ പൗരാണിക പുത്തൻ വാദികൾ പോലുമോ അംഗീകരിക്കുകയില്ലെന്നേയുള്ളൂ.

യഥാർഥത്തിൽ പ്രസ്തുത ഹദീസ്‌ പരാമർശിക്കുന്ന നിസ്കാരം വിത്‌റ്‌ ആണെന്നാണ്‌ പണ്ഢിതമതം. ഇമാം ഖ്വസ്ത്വല്ലാനി(റ)യുടെ വാക്കുകൾ കാണുക. "നമ്മുടെ അസ്വ്ഹാബ്‌ ഈ ഹദീസിനെ വിത്‌റിന്റെ മേൽ ചുമത്തിയിരിക്കുന്നു.' (ഇർശാദുസ്സാരി 3/426) ഇപ്രകാരം ഇമാം ശംസുർറംലി(റ)യുടെ ഗായതുൽ ബയാൻ പേജ്‌ 79ലും കാണാം.

ഇബ്നുഹജർ(റ) പറയുന്നത്‌ കാണുക: "വിത്‌റിൽ നിന്ന്‌ അധികരിച്ചതു പതിനൊന്ന്‌ റക്‌'അതുകളാകുന്നു. 'ആഇശ(റ)യിൽനിന്ന്‌ അവിതർക്കിതമായി റിപ്പോർട്ടു ചെയ്യപ്പെട്ട ഹദീസാണ്‌ രേഖ. റമൾവാനിലും അല്ലാത്ത കാലങ്ങളിലും നബി(സ്വ)പതിനൊന്ന്‌ റക്‌'അതിനെക്കാൾ വർധിപ്പിക്കാറുണ്ടായിരുന്നില്ലെന്നാണത്‌ പ്രസ്തുത ഹദീസ്‌.' (തുഹ്ഫ 2/225) ഇപ്രകാരം ശൈഖുൽ ഇസ്ലാമി (റ)ന്റെ അശ്നൽ മത്വാലിബ്‌ 1/202ലും കാണാം.

ഇബ്നു തൈമിയ്യ പറയുന്നു: "നബി(സ്വ)യുടെ രാത്രി നിസ്കാരം അത്‌ വിത്‌റ്‌ തന്നെയായിരുന്നു. റമൾവാനിലും അല്ലാത്ത കാലങ്ങളിലും പതിനൊന്ന്‌ റക്‌'അതായിരുന്നു നിസ്കരിച്ചിരുന്നത്‌.' (മജ്മൂ'ഉൽ ഫതാവ 23/112)

ശൈഖ്‌ ഇബ്‌റാഹീമുൽ ബാജൂരി(റ) ശമാഇലുൽ മുഹമ്മദിയ്യയുടെ വ്യാഖ്യാനമായ അൽമവാഹിബുല്ലദുന്നിയ്യ പേജ്‌ 168ൽ എഴുതുന്നു: " 'ആഇശ(റ)യുടെ ഹദീസിൽ പ്രസ്താവിച്ചതു നബി(സ്വ​‍ാമ്ന്നുറങ്ങിയതിനു ശേഷമുള്ള നിസ്കാരം സംബന്ധിച്ചാണ്‌. അതുകൊണ്ടു തന്നെ ഉറങ്ങുന്നതിന്‌ മുമ്പ്‌ മറ്റൊരു സുന്നത്‌ നിസ്കരിച്ചിരുന്നുവേന്ന ഹദീസിനോട്‌ ഇത്‌ എതിരല്ല. അപ്പോൾ റമൾവാനിലെ പ്രത്യേക നിസ്കാരമായ തറാവീഹിനെ നിഷേധിക്കുന്നവരല്ല 'ആഇശ(റ) എന്ന്‌ വ്യക്തം".

ഇബ്നുതൈമിയ്യ തന്നെ പറയട്ടെ. "ഒരു വിഭാഗം ആളുകൾക്ക്‌ ഈ അടിസ്ഥാന തത്വത്തിൽ അസ്വസ്ഥത ബാധിച്ചു. ഖുലഫാഉർറാശിദുകളുടെ ചര്യയോടും ലോക മുസ്ലിംകളുടെ 'അമലിനോടും പ്രസ്തുത ഹദീസ്‌ എതിരാകുമെന്ന്‌ അവർ തെറ്റിദ്ധരിച്ചുപോയി." (മജ്മൂ'ഉൽ ഫതാവ 23/113)

പ്രസ്തുത ഹദീസ്‌ തറാവീഹ്‌ സംബന്ധിച്ചുള്ളതാണെന്നും ആ ഹദീസിൽ പതിനൊന്ന്‌ റക്‌'അതുകളേ പറയുന്നുള്ളൂവേന്നും ഇത്‌ ഖുലഫാഉറാശിദുകളുടെ ചര്യയും ലോക മുസ്ലിംകളുടെ പ്രവൃത്തിയുമായ ഇരുപത്‌ റക്‌'അത്‌ തറാവീഹിനോട്‌ വിരുദ്ധമാകുന്നുണ്ടെന്നും ഉള്ള ധാരണ പിഴവാണെന്നാണ്‌ ഇബ്നുതൈമിയ്യ പറയുന്നത്‌.

(രണ്ട്‌) അബൂസലമ(റ)വിന്റെ ചോദ്യത്തിന്റെ മറുപടിയായിട്ടാണ്‌ 'ആഇശ(റ)യുടെ ഹദീസ്‌. ചോദ്യം ഇപ്രകാരമായിരുന്നു. "നബി(സ്വ)യുടെ റമൾവാനിലെ നിസ്കാരം എങ്ങനെയായിരുന്നു?' ഈ നിസ്കാരം കൊണ്ട്‌ വിവക്ഷ രാത്രി നിസ്കാരമായ തഹജ്ജുദ്‌ ആകാൻ ന്യായമുണ്ട്‌. ഇബ്നുഖുസൈമ(റ)യുടെ ഒരു നിവേദനം ഇതിനുപോൽബലകമാണ്‌. അബൂസലമ(റ) ചോദിച്ചു. നബി(സ്വ)യുടെ രാത്രി നിസ്കാരത്തെ സംബന്ധിച്ചു എനിക്ക്‌ പറഞ്ഞുതരിക. ഉമ്മുൽ മുഅ​‍്മിനീൻ!. (സ്വഹീഹു ഇബ്നിഖുസൈമ 3/341)

അപ്പോൾ അബൂസലമ(റ)യുടെ ചോദ്യത്തിന്റെ സംക്ഷിപ്തം ഇങ്ങനെ സംഗ്രഹിക്കാം. റമൾവാനിലായത്‌ കൊണ്ട്‌ സാധാരണക്കപ്പുറമായി തഹജ്ജുദിന്റെ റൿഅതുകളെ നബി   (സ്വ)വർധിപ്പിക്കാറുണ്ടോ?

ബാജൂരി(റ) പറയുന്നത്‌ കാണുക: "റമൾവാനിൽ നബി(സ്വ)യുടെ നിസ്കാരം എങ്ങനെയായിരുന്നുവേന്ന ചോദ്യത്തിന്റെ വിവക്ഷ റമൾവാനിന്റെ രാത്രികളിൽ തഹജ്ജുദിന്റെ സമയത്ത്‌ വർധനവ്‌ വരുത്താറുണ്ടോ എന്നാണ്‌." (ശർഹു ശ്ശമാഇൽ 168)

പ്രസ്തുത ഹദീസിന്‌ തലവാചകമായി ഇബ്നുഖുസൈമ(റ) പറയുന്നത്‌ കാണുക: "രാത്രി നിസ്കാരത്തിന്റെ റൿഅതുകളുടെ എണ്ണങ്ങളിൽ റമൾവാനല്ലാത്തപ്പോൾ നിസ്കരിക്കുന്നതിലുപരി റമൾവാനിൽ നബി(സ്വ)വർധിപ്പിക്കാറുണ്ടായിരുന്നില്ലെന്നതിന്‌ തെളിവ്‌ പരാമർശിക്കുന്ന അധ്യായം." പ്രസ്തുത ഹദീസ്‌ തറാവീഹിനെ സ്പർശിക്കുന്നില്ലെന്നും അത്‌ തഹജ്ജുദ്‌ സംബന്ധമായുള്ളതാണെന്നും സംക്ഷിപ്തം.

(മൂന്ന്‌) ബാജൂരി(റ) പറയുന്നു: "റമൾവാനിലും അല്ലാത്തപ്പോഴും പതിനൊന്ന്‌ റക്‌'അതുകളെക്കാൾ നബി(സ്വ) വർധിപ്പിക്കാറുണ്ടായിരുന്നില്ലെന്ന 'ആഇശ(റ)യുടെ പരാമർശം അവരുടെ അപ്പോഴത്തെ അറിവനുസരിച്ചാകാം. കാരണം റമൾവാനിൽ മാത്രമുള്ള ഒരു പ്രത്യേക നിസ്കാരം നബി(സ്വ)ക്കുണ്ടായിരുന്നുവേന്ന്‌ ആദ്യകാലഘട്ടത്തിലെ ബഹുഭൂരിപക്ഷത്തിന്റെ അടുക്കലും സ്ഥിരപ്പെട്ടതാണ്‌" (ബാജൂരി(റ)യുടെ മവാഹിബ്‌, പേജ്‌ 168).

ഇബ്നുൽ 'അറബി(റ), തിർമിദി വ്യാഖ്യാനമായ 'ആരിളതുൽ അഹ്‌വദി 2/230 ൽ എഴുതുന്നു. "നബി(സ്വ) പതിനൊന്ന്‌ റക്‌'അതുകളെക്കാൾ വർധിപ്പിക്കാറുണ്ടായിരുന്നില്ലെന്നാണ്‌ 'ആഇശ(റ) ഉദ്ധരിക്കുന്നത്‌. അവരുടെ അരികിൽവെച്ചുള്ള നിസ്കാരമുദ്ദേശിച്ചാണിത്‌. കാരണം മൈമൂന(റ)യുടെ വീട്ടിൽവെച്ച്‌ നബി(സ്വ)പതിനാറ്‌ റക്‌'അത്‌ നിസ്കരിക്കുന്നതായി ഇബ്നു 'അബ്ബാസ്‌(റ) കണ്ടിട്ടുണ്ട്‌."


അപ്രകാരം തന്നെ പള്ളിയിൽവെച്ച്‌ തറാവീഹ്‌ ഇരുപത്‌ റക്‌'അത്‌ നിസ്കരിക്കുന്നതായും ഇബ്നു 'അബ്ബാസ്‌(റ) തന്നെ കണ്ടിട്ടുണ്ട്‌. 'ആഇശ(റ)യാകട്ടെ പള്ളിയിൽ നടക്കുന്ന നിസ്കാരത്തിന്‌ സംബന്ധിക്കാത്തത്‌ കൊണ്ട്‌ പള്ളിയിൽ വെച്ചു നടന്ന തറാവീഹ്‌ നിസ്കാരത്തെ കണ്ടിട്ടില്ല.

(നാല്‌) അധിക ദിവസങ്ങളിലും നബി(സ്വ) നിസ്കരിക്കുന്ന  നിശാ നിസ്കാരത്തെ സംബന്ധിച്ചാണ്‌ പ്രസ്തുത ഹദീസ്‌. ഖാൾവി ഇയാൾവ്‌(റ) പറയുന്നു: "പതിനൊന്ന്‌ റക്‌'അതുകൾ എന്നുള്ള 'ആഇശ(റ)യുടെ പരാമർശം അധിക ദിവസങ്ങളിലുമുള്ളത്‌ സംബന്ധിച്ചാകാൻ സാധ്യതയുണ്ട്‌. എന്നാൽ 'ആഇശ(റ)യിൽ നിന്ന്‌ തന്നെയുള്ള മറ്റു റിപ്പോർട്ടുകൾ ചില സമയങ്ങളിൽ മാത്രം നടന്നത്‌ സംബന്ധിച്ചുമാകാം." (ഉംദത്തുൽഖ്വാരി 1/187)

ശബീർ അഹ്മദ്‌ പറയുന്നത്‌ കാണുക. "അപ്പോൾ നബി(സ്വ)റമൾവാനിൽ ഇരുപത്‌ റക്‌'അത്‌ നിസ്കരിച്ചിരുന്നുവേന്ന്‌ ഇബ്നു അബീശൈബ, ത്വബ്‌റാനി, ബൈഹഖ്വി(റ) തുടങ്ങിയവർ ഇബ്നു 'അബ്ബാസി(റ)ൽ നിന്നുദ്ധരിക്കുന്ന ഹദീസിനും 'ആഇശ(റ)യുടെ ഈ ഹദീസിനുമിടയിൽ വൈരുദ്ധ്യമില്ല. കാരണം ഇബ്നു 'അബ്ബാസി(റ)ന്റെ ഹദീസിൽ പറയുന്നത്‌ ചില രാത്രികളിലുണ്ടായ കാര്യം മാത്രമാണ്‌. അധിക രാത്രികളിലും ഉള്ളതല്ല.' (ഫഥുൽ മുൽഹിം 2/320)

ഇബ്നുൽ 'ആബിദീൻ(റ) പറയുന്നു: " 'ആഇശ(റ)യുടെ ഹദീസിന്‌ ഇങ്ങനെ മറുപടി പറയാം. അപ്പറഞ്ഞത്‌ നബി(സ്വ)യുടെ അധികസന്ദർഭത്തിലുമുള്ള നിസ്കാരം സംബന്ധിച്ചാണ്‌. ഇത്‌ (ഇബ്നു 'അബ്ബാസി(റ)ന്റെ ഹദീസ്‌) കേവലം രണ്ട്‌ രാത്രികളിലെ നിസ്കാരം സംബന്ധിച്ചുമാണ്‌. (അല്ലെങ്കിൽ മൂന്ന്‌ രാത്രികളിൽ) അപ്പോൾ ഈ ഹദീസിൽ പറയുന്ന നിസ്കാരത്തെ 'ആഇശ(റ) പരാമർശിച്ചിട്ടില്ല." (മിൻഹതുൽ ഖാലിഖ്വ്‌ 2/66)

ഈ സാധ്യതകളെല്ലാം നിലനിൽക്കുമ്പോൾ 'ആഇശ(റ)യുടെ പ്രസ്തുത ഹദീസ്‌ തറാവീഹിന്‌ രേഖയാക്കാൻ പറ്റുകയില്ലെന്ന്‌ ചുരുക്കം. ബദ്ലുൽ മഝൂട്‌ 2/290ൽ പറയുന്നത്‌ കാണുക. "നിശ്ചയം ഈ ഹദീസിന്‌ തറാവീഹ്‌ നിസ്കാരവുമായി ഒരു ബന്ധവുമില്ല. തറാവീഹ്‌ എട്ട്‌ റക്‌'അതാണെന്നതിന്‌ ഈ ഹദീസ്‌ രേഖയാക്കുന്നത്‌ നിഷ്ഫലമാണ്‌."

എന്നാൽ പിന്നെ സ്വഹീഹുൽ ബുഖാരിയിൽ ഈ ഹദീസ്‌ തറാവീഹിന്റെ അധ്യായത്തിൽ കൊണ്ടുവന്നത്തെന്തിന്‌?  പ്രതിയോഗികളുടെ ചോദ്യമാണിത്‌. ഇത്‌ ഇമാം ബുഖാരി(റ)യുടെ ഗ്രന്ഥമായ സ്വഹീഹിന്റെ അടിസ്ഥാന പ്രമാണങ്ങളെ സംബന്ധിച്ചുള്ള അജ്ഞതയിൽ നിന്നുടലെടുത്തത്താണ്‌. തലവാചകമായി പറയുന്ന ആശയത്തിന്‌ അനുകൂലമോ പ്രതികൂലമോ ആയ ഹദീസുകൾ, പ്രസ്തുത ആശയവുമായി ഏതെങ്കിലും പണ്ഢിതന്മാർ ബന്ധപ്പെടുത്തിയ ഹദീസുകൾ തുടങ്ങിയവയൊക്കെ ആ തലവാചകത്തിന്‌ താഴെ കൊണ്ടുവരിക ഇമാം ബുഖാരി(റ)യുടെ പതിവാണ്‌.  ആ ആശയങ്ങളെ ല്ലാം ഇമാം ബുഖാരി(റ) അംഗീകരിച്ചതാകണമെന്നില്ല.

(4) സാഇബി(റ)ൽനിന്ന്‌ നിവേദനം: "അവർ പറഞ്ഞു. ഉബയ്യുബ്നു ക'അ​‍്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങൾക്ക്‌ ഇമാമായി പതിനൊന്ന്‌ റക്‌'അത്‌ നിസ്കരിക്കാൻ 'ഉമർ(റ) ആജ്ഞാപിച്ചു. ഈ ഹദീസ്‌ ഇമാം മാലിക്‌(റ) മുവത്ത്വ 1/40ലും ബൈഹഖ്വി(റ) സുനൻ 2/496ലും നിവേദനം ചെയ്തിട്ടുണ്ട്‌. ഇബ്നുവഹ്ബ്‌(റ), അബ്ദുർറസ്സാഖ്‌(റ), ൾവിയാഉൽ മഖ്വ്ദിസി(റ), ത്വഹാവി(റ), 'അ​‍്ഫറുൽ ഫിർയാബി(റ) തുടങ്ങിയവർ ഇമാം മാലിക്‌(റ) വഴിയായി തന്നെ ഈ ഹദീസ്‌ നിവേദനം ചെയ്തത്തായി കൻസുൽ 'ഉമ്മാൽ 4/283ൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ ഹദീസ്‌ പല കാരണങ്ങളാലും എട്ട്‌ റക്‌'അത്‌ വാദികൾക്ക്‌ രേഖയാക്കാൻ പറ്റില്ല.

(ഒന്ന്‌) മാലികി മധബുകാരനും സുപ്രസിദ്ധ ഹദീസ്‌ പണ്ഢിതനുമായ ഹാഫിൾവ്‌ ഇബ്നു 'അബ്ദിൽ ബര്റ്‌(റ) (മരണം ഹി. 462) പറയുന്നത്‌ കാണുക: "ഇമാം മാലിക്‌ അല്ലാത്തവരെല്ലാം ഈ ഹദീസ്‌ നിവേദനത്തിൽ ഇരുപത്തിയൊന്ന്‌ റക്‌'അത്‌ എന്നാണ്‌ പ്രസ്താവിച്ചിട്ടുള്ളത്‌. അത്‌ തന്നെയാണ്‌ സ്വഹീഹും. മാലിക്‌ (റ) അല്ലാതെ പതിനൊന്ന്‌ റക്‌'അതെന്ന്‌ പ്രസ്താവിച്ചതായി മറ്റാരെയും നാം അറിയുന്നില്ല. എന്റെ ബലമായ ധാരണ, പതിനൊന്ന്‌ റക്‌'അതാണെന്ന പ്രസ്താവന പിഴവാകുമെന്നാണ്‌." (സുർഖ്വാനി 1/239)

ഇബ്നു 'അബ്ദിൽബർറി(റ)ന്റെ മേൽ വാക്കുകൾ ഉദ്ധരിച്ച ശേഷം ഔജസുൽ മസാലിക്‌ 1/394ൽ എഴുതുന്നു: "ഇബ്നു 'അബ്ദിൽ ബര്റ്‌(റ) പറഞ്ഞതാണ്‌ എന്റെ വ്യക്തമായ അഭിപ്രായം. കാരണം, മിക്ക നിവേദക പരമ്പരകളിലും തറാവീഹ്‌ ഇരുപത്‌ റക്‌'അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന്‌ വ്യക്തമായിട്ടുണ്ട്‌."

ഇതു കൊണ്ടു തന്നെയാണ്‌ മാലികി മധബുകാരൻ തന്നെയായ ഇബ്നുൽ 'അറബി(റ) തന്റെ തിർമിദി വ്യാഖ്യാനമായ 'ആരിളതുൽ അഹ്‌വദി 4/19 ൽ ഇപ്രകാരം പറഞ്ഞത്‌. "(ഉബയ്യുബ്നു ക'അ​‍്ബ്‌(റ) പതിനൊന്ന്‌ റക്‌'അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന്‌ ഇമാം മാലിക്‌(റ) നിവേദനം ചെയ്യുന്നു. എന്നാൽ ജനങ്ങളെല്ലാം അതിനെതിരാണ്‌. അവർ ഇരുപത്തൊന്ന്‌ റൿഅത്‌ നിസ്കരിച്ചിരുന്നുവേന്നാണ്‌ പറയുന്നത്‌."

ചുരുക്കത്തിൽ തറാവീഹ്‌ ജമാഅതായി പള്ളികളിൽ 'ഉമർ(റ) പുനഃസംഘടിപ്പിച്ചപ്പോൾ ഒരു റക്‌'അത്‌ വിത്‌റ്‌ സഹിതം ഇരുപത്തൊന്ന്‌ റക്‌'അതാണ്‌ കൽപ്പിച്ചതെന്നാണ്‌ ഇമാം മാലിക്‌(റ) അല്ലാത്തവരുടെ നിവേദനങ്ങളിലെല്ലാം ഉള്ളത്‌. മാലിക്‌(റ)വിന്റെ നിവേദനത്തിൽ മാത്രം പതിനൊന്ന്‌ എന്നാണ്‌. ഇരുപത്തിയൊന്ന്‌ എന്നിടത്ത്‌ പതിനൊന്ന്‌ എന്ന്‌ പറഞ്ഞത്‌ പിഴവാകാനാണ്‌ സാധ്യത എന്ന്‌ സംക്ഷിപ്തം.

കാരണം തറാവീഹ്‌ ഇരുപത്‌ റക്‌'അതാണ്‌ 'ഉമർ(റ) പുനഃസംഘടിപ്പിച്ചപ്പോൾ നിസ്കരിച്ചതെന്ന്‌ സാഇബി(റ)ൽനിന്ന്‌ ഹാരിസ്‌(റ) വഴിയായി മുസ്വന്നഫു അബ്ദിർറസ്സാഖ്‌ 4/261ലും, യസീദ്‌(റ) വഴിയായി ഇമാം മാലിക്‌(റ) മവത്ത്വയിലും, ബൈഹഖ്വി(റ) സുനൻ 2/496ലും, മുഹമ്മദുബ്നു നസ്വ്ര്(റ) ഖ്വിയാമുല്ലൈൽ പേജ്‌ 91ലും നിവേദനം ചെയ്തിട്ടുണ്ട്‌. ഇപ്രകാരം തന്നെ സാഇബി(റ)ൽനിന്ന്‌ മുഹമ്മദുബ്നു യൂസുഫ്‌(റ) വഴിയായി മുസ്വന്നഫു അബ്ദിറസ്സാഖ്‌ 4/260ലും നിവേദനം ചെയ്തിട്ടുണ്ട്‌.

എന്നാൽ ഇബ്നു 'അബ്ദിൽബര്റ്‌(റ)പ്രസ്താവിച്ചതിന്‌ ഖണ്ഡനമുണ്ടെന്നും കാരണം ഇമാം മാലിക്‌(റ) വഴിയല്ലാതെ തന്നെ പതിനൊന്ന്‌ എന്ന പരാമർശം വന്നിട്ടുണ്ടെന്നും ഇബ്നുഹജർ(റ) തന്റെ ഇംദാദ്‌ 1/103ൽ പ്രസ്താവിച്ചിട്ടുണ്ട്‌.

ഇമാം മാലിക്‌(റ) വഴിയല്ലാതെ പതിനൊന്ന്‌ എന്ന പരാമർശം വന്നത്‌ സ'ഈദു ബ്നു മൻസ്വൂറി(റ)ന്റെ സുനനിലാണ്‌. മുഹമ്മദുബ്നു യൂസുഫി(റ)ൽനിന്ന്‌ 'അബ്ദുൽ 'അസീസിദ്ദറാവർദി(റ) വഴിക്കാണ്‌ സ'ഈദുബ്നു മൻസ്വൂർ(റ) ഇങ്ങനെ നിവേദനം ചെയ്തിട്ടുള്ളത്‌. അതുകൊണ്ടുതന്നെയാണ്‌ ഇമാം സുബ്കി(റ) ഇപ്രകാരം പറഞ്ഞത്‌. "ഇബ്നു അബ്ദിൽ ബര്റ്‌(റ) സഈദുബ്നു മൻസൂറി(റ)ന്റെ സുനൻ കണ്ടിട്ടില്ലെന്ന്‌ തോന്നുന്നു. കാരണം അതിലെ നിവേദനം ഇമാം മാലികി(റ)ന്റെ നിവേദനം പോലെ തന്നെയാണ്‌." (ഫതാവാ സുയൂഥ്വി 1/350)


ഇപ്രകാരം തന്നെയാണ്‌ മുഹമ്മദുബ്നു യൂസുഫി(റ)ൽ നിന്ന്‌ യഹ്‌യബ്നു സ'ഈദ്‌(റ) നിവേദനം ചെയ്തിട്ടുള്ളതെന്ന്‌ ഇബ്നു അബീശൈബ(റ)യിൽ നിന്ന്‌ നൈമവി(റ)യുടെ തഅ​‍്ലീഖ്വു ആശാരിസ്സുനൻ 2/55ൽ ഉദ്ധരിച്ചിട്ടുണ്ട്‌. മുഹമ്മദ്ബ്നു യൂസുഫി(റ)ൽ നിന്ന്‌ ഇമാം മാലിക്‌(റ) തന്റെ മുവത്ത്വയിൽ പതിനൊന്ന്‌ റക്‌'അതെന്ന്‌ പരാമർശിച്ച പോലെ അതേ മുഹമ്മദുബ്നു യൂസുഫി(റ)ൽനിന്ന്‌ തന്നെ 'അബ്ദുൽ 'അസീസിദ്ദറാവർദി(റ) പതിനൊന്ന്‌ എന്ന്‌ പരാമർശിച്ചതായി സ'ഈദുബ്നു മൻസ്വൂറിന്റെ സുനനിലും യഹ്‌യബ്നു സ'ഈദ്‌(റ) പരാമർശിച്ചതായി ഇബ്നുഅബീശൈബ(റ)യുടെ മുസ്വന്നഫിലും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെന്ന്‌ സംക്ഷിപ്തം. അ പ്പോൾ ഇമാം മാലിക്‌(റ)വിന്‌ പിഴവു പറ്റിയെന്ന്‌ പറയാവതല്ല.

എന്നാൽ സാഇബി(റ)ൽ നിന്നുള്ള മിക്ക നിവേദക പരമ്പരകളിലും ഇരുപത്തിയൊന്ന്‌ എന്നു പറയുമ്പോൾ സാഇബി(റ)ൽ നിന്ന്‌ മുഹമ്മദുബ്നു യൂസുഫ്‌(റ) വഴിയായുള്ള നിവേദനത്തിൽ മാത്രം (മുഹമ്മദ്ബ്നു യൂസുഫി(റ)യിൽനിന്ന്‌ ഇമാം മാലികും(റ), അബ്ദുൽ അസീസുടുറാർദി(റ)യും യഹ്‌യബ്നു സഈദും(റ) പതിനൊന്ന്‌ എന്ന്‌ നിവേദനം ചെയ്ത്തതിൽ) വന്ന പിഴവ്‌ എവിടെയാണെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌.

ഔജസുൽ മസാലികിൽ പറയുന്നത്‌ കാണുക: "എന്റെ വീക്ഷണത്തിൽ പിഴവ്‌ സംഭവിച്ചതു മുഹമ്മദ്‌ ബ്നു യൂസുഫി(റ)ൽ നിന്നാണ്‌. ഇമാം മാലികി(റ)ൽ നിന്നല്ല. സ'ഈദുബ്നു മൻസ്വൂറി(റ)ന്റെ സുനനിൽ മുഹമ്മദ്ബ്നു യൂസുഫി(റ)ൽ നിന്ന്‌ 'അബ്ദുൽ 'അസീസിദ്ദറാവർദി(റ) പതിനൊന്ന്‌ എന്ന്‌ നിവേദനം ചെയ്തത്‌ ഇതിനുപോൽബലകമാണ്‌ (ഔജസുൽ മസാലിക്‌ 1/394).

മുഹമ്മദു ബ്നു യൂസുഫി(റ)ൽ നിന്ന്‌ ദാവൂടു ബ്നു ഖ്വൈസ്‌(റ) നിവേദനം ചെയ്തപ്പോൾ ഇരുപത്തിയൊന്ന്‌ എന്നു തന്നെ പ്രസ്താവിച്ചതായി മുസ്വന്നഫു 'അബ്ദിർറസ്സാഖ്‌ 4/260ലും 'അബ്ദുൽ 'അസീസിദ്ദറാവർദി(റ) തന്നെ മുഹമ്മദുബ്നു യൂസുഫി(റ)ൽ നിന്ന്‌ മറ്റൊരിക്കൽ നിവേദനം ചെയ്തപ്പോൾ ഇതേ പോലെ ഇരുപത്തിയൊന്ന്‌ എന്ന്‌ പ്രസ്താവിച്ചതായി മവാഹിബുല്ലദുന്നിയ്യ 7/420ലും ഇപ്രകാരം തന്നെ മുഹമ്മദ്ബ്നു യൂസുഫി(റ)ൽ നിന്ന്‌ മുഹമ്മദു ബ്നു നസ്വ്‌റ്‌(റ) നിവേദനം ചെയ്തത്തായി നെയിലുൽ ഔ ത്വാർ 3/54ലും രേഖപ്പെടുത്തിയത്‌ ഔജസിൽ പ്രസ്താവിച്ചതിന്‌ ഉപോൽബലകമാകുന്നുണ്ട്‌. കാരണം മുഹമ്മദ്ബ്നു യൂസുഫ്‌(റ) ദാവൂടു ബ്നു ഖ്വൈസി(റ)നും ഒരിക്കൽ അബ്ദുൽ 'അസീസിദ്ദറാവർദി(റ)ക്കും മുഹമ്മദു ബ്നു നസ്‌റ്‌(റ)നും ഈ ഹദീസ്‌ നിവേദനം ചെയ്ത്‌ കൊടുത്തപ്പോൾ മറ്റു നിവേദനങ്ങളോട്‌ യോജിച്ചു കൊണ്ട്‌ ഇരുപത്തിയൊന്ന്‌ എന്ന്‌ പറഞ്ഞ സ്ഥിതിക്ക്‌ അതേ മുഹമ്മദുബ്നു യൂസുഫ്‌(റ) ഇമാം മാലിക്‌(റ)നും മറ്റൊരിക്കൽ 'അബ്ദുൽ 'അസീശുദ്ദറാവർദി(റ)ക്കും യഹ്‌യബ്നു സ'ഈദി(റ)നും നിവേദനം ചെയ്തു കൊടുത്തപ്പോൾ പതിനൊന്ന്‌ എന്നുപറഞ്ഞത്‌ പിഴച്ചു പറഞ്ഞതാകാനേ നിർവാഹമുള്ളൂ.

സാഇബുബ്നു യസീദി(റ)ൽ നിന്ന്‌ പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരകൾ ഇപ്രകാരം സംഗ്രഹിക്കാം. (1) സാഇബു ബ്നു യസീദി(റ)ൽ നിന്ന്‌ ഹാരിസു ബ്നു 'അബ്ദിറഹ്മാൻ(റ) വഴി ഇരുപത്തിമൂന്ന്‌ എന്ന്‌ 'അബ്ദുർറസ്സാഖ്വി(റ)ന്റെ നിവേദനം. (2) സാഇബ്ബ്നു യസീദി(റ)ൽനിന്ന്‌ യസീദുബ്നു ഖസീഫ(റ) വഴി ഇരുപത്‌ എന്ന്‌ ഇമാം മാലിക്‌(റ)ന്റെയും മുഹമ്മദുബ്നു നസ്വ്‌റ്‌(റ)ന്റെയും നിവേദനം. (3) സാഇബു ബ്നു യസീദി(റ)ൽനിന്ന്‌ മുഹമ്മദ്‌ ബ്നു യൂസുഫ്‌(റ) വഴി ഏഴു രൂപത്തിൽ നിവേദനം. അവ ഇപ്രകാരമാണ്‌. (അ) മുഹമ്മദു ബ്നു യൂസുഫി(റ)ൽ നിന്ന്‌ ദാവൂടു ബ്നു ഖ്വൈസ്‌(റ) വഴി ഇരുപത്തിയൊന്ന്‌ (മുസ്വന്നഫു അബ്ദിർറസ്സാഖ്വ്‌), (ആ) മുഹമ്മദുബ്നു യൂസുഫി  (റ)ൽ നിന്ന്‌ 'അബ്ദുൽ 'അസീസിദ്ദറാവർദി(റ) വഴി ഇരുപത്തിയൊന്ന്‌. (അൽ മവാഹിബുല്ലദുന്നിയ്യ), (ഇ) മുഹമ്മദുബ്നു യൂസുഫി(റ)ൽനിന്ന്‌ മുഹമ്മദുബ്നു നസ്വ്‌റ്‌(റ)വഴി ഇരുപത്തിയൊന്ന്‌. (നെയിലുൽ ഔത്വാർ), (ഉ) മുഹമ്മദ്ബ്നു യൂസുഫി(റ)ൽനിന്ന്‌ മുഹമ്മദു ബ്നു ഇഷാഖ്വ്‌(റ) വഴി പതിമൂന്ന്‌ (ഖ്വിയാമുല്ലൈൽ), (ആർ) മുഹമ്മദ്ബ്നു യൂസുഫി(റ)ൽ നിന്ന്‌ ഇമാം മാലിക്‌(റ) വഴി പതിനൊന്ന്‌. (മുവത്ത്വ), (എ) മുഹമ്മദുബ്നു യൂസുഫി(റ)ൽനിന്ന്‌ മറ്റൊരിക്കൽ 'അബ്ദുൽ 'അസീസിദ്ദറാവർദി(റ) വഴി പതിനൊന്ന്‌. (സുനനു സ'ഈദിബ്നി മൻസൂർ), (ഇ) മുഹമ്മദ്ബ്നു യൂസുഫി(റ)ൽ നിന്ന്‌ യഹ്‌യബ്നു സ'ഈദ്‌(റ) വഴി പതിനൊന്ന്‌. (മുസ്വന്നഫു ഇബ്നി അബീ ശൈബ).

എന്നാൽ മുഹമ്മദ്ബ്നു ഇഷാഖ്വി(റ)ന്റെ നിവേദനം ദുർബലമാണ്‌. കാരണം മുഹമ്മദുബ്നു ഇഷാഖ്വ്‌(റ) അയോഗ്യനാണെന്ന്‌ താരീഖു ബഗ്ദാദ്‌ 1/223ലും, തഹ്ദീബുത്തഹ്ദീബ്‌ 9/38ലും, ഖുലാസ്വത്തുൽ ഖസ്‌റജി 2/379ലും, മീസാനുൽ ഇ'അ​‍്തിദാൽ 3/24ലും വിശദീകരിച്ചിട്ടുണ്ട്‌.

ചുരുക്കത്തിൽ ഉബയ്യുബ്നു ക'അ​‍്ബി(റ)ന്റെ നേതൃത്വത്തിൽ 'ഉമർ(റ) തറാവീഹ്‌ നിസ്കാരം പുനഃസംഘടിപ്പിച്ചപ്പോൾ ഇരുപത്‌ റക്‌'അത്‌ തന്നെയായിരുന്നു നിസ്കരിച്ചിരുന്നതെന്ന്‌ മുഹമ്മദുബ്നു യൂസുഫ്‌(റ) വഴിയല്ലാത്ത എല്ലാ നിവേദക പരമ്പരയും ഒത്തു സമ്മതിക്കുന്നു. മുഹമ്മദുബ്നു യൂസുഫ്‌ (റ) വഴിയായി തന്നെയുള്ള മൂന്ന്‌ നിവേദക പരമ്പരയിലും ഇരുപത്‌ എന്നു തന്നെയാണ്‌. മറ്റ്‌ മൂന്ന്‌ പരമ്പരകളിൽ മാത്രമാണ്‌ പതിനൊന്ന്‌ എന്ന്‌ പറയുന്നത്‌. അതിൽ തന്നെ 'അബ്ദുൽ 'അസീസിദ്ദറാവർദി(റ)യുടെ നിവേദനം ബലഹീനവുമാണ്‌. കാരണം അദ്ദേഹം ഹദീസിൽ കൂടുതൽ പിഴവ്‌ സംഭവിച്ചിരുന്ന ആളായിരുന്നുവേന്ന്‌ ത്വബഖ്വാതു ഇബ്നി സ'അ​‍്ദ്‌ 5/424ൽ പ്രസ്താവിച്ചിട്ടുണ്ട്‌.

ഹാഫിൾവ്‌ ഇബ്നുഹജർ(റ) പറയുന്നു: "മുവത്ത്വയിലും ഇബ്നു അബീശൈബയിലും,ബൈഹഖ്വിയിലും ഇപ്രകാരമുണ്ട്‌; 'ഉമർ(റ) ഉബയ്യുബ്നു ക'അ​‍്ബി(റ)ന്റെ നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ ഇരുപത്‌ റക്‌'അതായിരുന്നു നിസ്കരിച്ചിരുന്നത്‌." (ഹാഫിൾവിന്റെ തൽഖീസ്‌ 4/265)

ഹാഫിൾ​‍്വ ഇബ്നു 'അബ്ദിൽ ബര്റ്‌(റ) പറയുന്നു: "ഉബയ്യുബ്നു ക'അ​‍്ബി(റ)ൽ നിന്ന്‌ സ്വഹീഹായി വന്നിട്ടുള്ളത്‌ ഇതു തന്നെയാണ്‌. സ്വഹാബതിൽ നിന്നാർക്കും ഇതിനെതിരിൽ അഭിപ്രായം ഉണ്ടായിട്ടില്ല. ('ഉംദതുൽ ഖ്വാരി 11/127) ഇപ്രകാരം ലാമി'ഉദ്ദിറാരി 2/87ലും, ശർഹുസ്സുർഖ്വാനി അലൽ മവാഹിബ്‌ 7/420ലും കാണാം.

ഇബ്നുതൈമിയ്യ പറയുന്നു: "റമൾവാൻ മാസത്തിൽ ജനങ്ങൾക്ക്‌ ഇമാമായി ഇരുപത്‌ റക്‌'അത്‌ തറാവീഹും മൂന്ന്‌ റക്‌'അത്‌ വിത്‌റും ഉബയ്യുബ്നു ക'അ​‍്ബ്‌(റ) നിസ്കരിച്ചിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ടു തന്നെ ബഹുഭൂരിപക്ഷം പണ്ഢിതരും അഭിപ്രായപ്പെടുന്നത്‌ ഇതു തന്നെയാണ്‌ സുന്നതെന്നാകുന്നു. കാരണം മുഹാജിറുകളും അൻസ്വാറുകളുമടങ്ങുന്ന സ്വഹാബതിനിടയിലാണ്‌ ഉബയ്യുബ്നു ക'അ​‍്ബ്‌(റ) ഇത്‌ നിലനിർത്തിയത്‌. അവരിൽ നിന്നാരും തന്നെ ഇതിനെ എതിർത്തിട്ടില്ല." (മജ്മൂ'ഉൽ ഫതാവ 23/112) മിർഖ്വാത്‌ 2/175ലും ഇതുദ്ധരിച്ചിട്ടുണ്ട്‌.

ശൈഖ്‌ മഹ്മൂട്‌ ഹസൻ തന്റെ തഖ്വ്‌രീറു തിർമിദി പേജ്‌ 26ൽ പറയുന്നു: "സ്വഹാബതിന്റെ ഇജ്മാ'ഇനെക്കാൾ സുശക്തമായ മറ്റെന്തൊരു രേഖയാണുള്ളത്‌. കാരണം നബി (സ്വ)യുടെ വാക്കുകളും പ്രവൃത്തികളും കൂടുതൽ അറിയുന്നവർ അവരാണല്ലോ. എന്നിരിക്കെ ഇരുപത്‌ അല്ലാത്തതിനെ അവർ ഉപേക്ഷിച്ച സ്ഥിതിക്ക്‌ തറാവീഹിന്റെ റക്‌'അതുകൾ ഇരുപത്‌ തന്നെയാണെന്ന്‌ തെളിയിക്കുന്ന രേഖ നബി(സ്വ)യിൽ നിന്ന്‌ അവർക്ക്‌ വ്യക്തമായിട്ടുണ്ടെന്ന്‌ ഉറപ്പിക്കാം. അപ്പോൾ തങ്ങൾ അഹ്ലുൽ ഹദീസാണെന്ന്‌ അവകാശപ്പെടുന്ന ചിലർ എട്ടാക്കി ചുരുക്കിയതിന്‌ ഹദീസുകളിൽ യാതൊരടിസ്ഥാനവുമില്ല. അത്‌ ചിന്തിക്കാത്തതിന്റെയും ബുദ്ധിമാന്ദ്യതയുടെയും സൃഷ്ടി മാത്രമാണ്‌."

(2) ശൈഖ്‌ 'അത്വിയ്യ(റ) പറയുന്നു: " 'ഉമർ(റ) രണ്ട്‌ ഇമാമുകളെ നിശ്ചയിച്ചതു പുരുഷന്മാർക്കു തന്നെയാണ്‌. ആ രണ്ട്‌ ഇമാമുകൾ ഉയ്യുബ്നു ക'അ​‍്ബും(റ) തമീമുദ്ദാരി(റ)യുമത്രെ. ഒരു രാത്രിയിൽ തന്നെ രണ്ടുപേരും ഇമാമത്‌ നിൽക്കും. ഒരാൾ അവസാനിച്ചിടത്തുനിന്ന്‌ രണ്ടാമത്തെയാൾ തുടങ്ങുന്നു. 'ഉമർ(റ) ഉബയ്യുബ്നു ക'അ​‍്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങൾക്ക്‌ ഇമാമായി പതിനൊന്ന്‌ റക്‌'അത്‌ നിസ്കരിക്കാൻ ആജ്ഞാപിച്ചുവേന്ന്‌ പറഞ്ഞത്‌ ഈ അർത്ഥത്തിലാണ്‌." ('അത്വിയ്യ(റ)യുടെ അത്തറാവീഹു അക്സറ മിൻ അൽഫി ആം, പേജ്‌ 28, 29)

ഔജസിന്റെ വാക്കുകൾ കാണുക: "രണ്ടുപേരും കൂടി ഇമാമായി നിസ്കരിച്ചതിനെ പരിഗണിച്ചാണ്‌ ഇരുപത്തൊന്ന്‌ റൿഅതുകൾ നിസ്കരിച്ചുവേന്ന നിവേദനമെന്നും ഓരോരുത്തരും നിസ്‌ കരിച്ചതു പരിഗണിച്ചാണ്‌ പതിനൊന്ന്‌ റൿഅത്‌ നിസ്കരിച്ചുവേന്ന നിവേദനമെന്നും പറയാൻ ന്യായമുണ്ട്‌. രണ്ടുപേരും പത്ത്‌ റക്‌'അതുകൾ വീതം നിസ്കരിക്കും. ഒരു റക്‌'അത്‌ വിത്‌റ്‌ ഒരു പ്രാവശ്യം ഒരു ഇമാമ്‌ നിസ്കരിച്ചാൽ മറ്റൊരു പ്രാവശ്യം മറ്റേ ഇമാമ്‌ നിസ്കരിക്കും. ഈ അർത്ഥത്തിൽ രണ്ടു പേരിലേക്കും പതിനൊന്ന്‌ എന്ന്‌ ചേർത്തു പറയൽ ശരി തന്നെ. ഇതനുസരിച്ച്‌ നിവേദനത്തിൽ പിഴവ്‌ സംഭവിച്ചിട്ടുണ്ടെന്ന്‌ പറയേണ്ടതില്ല. ഈ വിഷയമായി വന്ന മറ്റു റിപ്പോർട്ടുകളോട്‌ ഇത്‌ എതിരാകുന്നുമില്ല." (ഔജസുൽ മസാലിക്‌ 1/394)

ഇബ്നു സ'അ​‍്ദി(റ)ന്റെ നിവേദനം ഇതിനുപോൽബലകമാകുന്നുണ്ട്‌. 'അമ്ര്‌(റ) പറയുന്നു: "നി ശ്ചയം ഉബയ്യു ബ്നു ക'അ​‍്ബും തമീദുദ്ദാരി(റ)യും നബി(സ്വ) നിസ്കരിച്ച സ്ഥാനത്ത്‌ തന്നെ പുരുഷന്മാർക്ക്‌ ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു." (ത്വബഖ്വാതു ഇബ്നി സ'അ​‍്ദ്‌ 5/26)

ചുരുക്കത്തിൽ അധിക നിവേദനങ്ങളിലും ഇരുപത്തൊന്ന്‌ റക്‌'അതുകൾ എന്നു വന്നപ്പോൾ ചില നിവേദനങ്ങളിൽ പതിനൊന്ന്‌ റക്‌'അതുകൾ എന്ന്‌ വന്നത്‌ പരസ്പര വൈരുദ്ധ്യമല്ല. നിവേദനത്തിൽ ഇരുപത്തിയൊന്ന്‌ എന്ന്‌ പറയേണ്ടിടത്ത്‌ പതിനൊന്ന്‌ എന്ന്‌ പിഴവായി പറഞ്ഞതാണെന്ന്‌ വെക്കേണ്ടതുമില്ല. കാരണം ഉബയ്യുബ്നു ക'അ​‍്ബ്‌  (റ) പത്തും തമീമുദ്ദാരി(റ) പത്തും നിസ്കരിച്ച ശേഷം ഒരു റക്‌'അത്‌ വിത്‌റ്‌ നിസ്കാരത്തിന്‌ ഇമാമായി ഒരാൾ നിന്നാൽ മറ്റേ ദിവസം രണ്ടാമത്തെയാൾ നിൽക്കുന്നു. ഇതനുസരിച്ച്‌ ഇരുപത്തിമൂന്ന്‌ റക്‌'അതുകൾ നിസ്കരിച്ചുവേന്ന്‌ പരാമർശിക്കുന്ന ഹദീസുകൾ ചില ദിവസങ്ങളിൽ വിത്‌റ്‌ മൂന്ന്‌ റക്‌'അത്‌ നിസ്കരിക്കുന്നതിനെ സംബന്ധിച്ചാണെന്ന്‌ ഗ്രഹിക്കാനാകും.

(3) നബി(സ്വ) നിസ്കരിച്ചതായും 'ഉമർ(റ) തറാവീഹിന്‌ ജനങ്ങളെ സംഘടിപ്പിച്ചതായുമുള്ള എല്ലാ റിപ്പോർട്ടുകളും നിവേദക പരമ്പരകളുടെ ബലാബലം പരിഗണിക്കാതെ ഇങ്ങനെ സമന്വയിപ്പിക്കാനാകും:- നബി(സ്വ) പടിപടിയായി റക്‌'അതുകൾ വർധിപ്പിച്ചതു പോലെ 'ഉമർ(റ) വർധിപ്പിച്ചതാണ്‌. ആദ്യം എട്ട്‌ റക്‌'അത്‌ തറാവീഹും മൂന്ന്‌ റക്‌'അത്‌ വിത്‌റും നിസ്കരിക്കുകയും ശേഷം പത്ത്‌ റക്‌'അത്‌ തറാവീഹും മൂന്ന്‌ റക്‌'അത്‌ വിത്‌റും നിസ്കരിക്കുകയും അവസാനം ഇരുപത്‌ റക്‌'അത്‌ തറാവിഹും മൂന്ന്‌ റക്‌'അത്‌ വിത്‌റും നിസ്കരിക്കുകയും ചെയ്തു .

നു'അ​‍്മാനു ബ്നു ബശീറി(റ)ൽ നിന്ന്‌ നിവേദനം: അവർ പറഞ്ഞു: "റമൾവാനിന്റെ ഇരുപത്തിമൂന്നാം രാവിൽ രാത്രിയുടെ മൂന്നിലൊന്ന്‌ ഭാഗം ആകുന്നത്‌ വരെയും ഇരുപത്തഞ്ചാം രാവിൽ രാത്രി പകുതി ആകുന്നത്‌ വരെയും ഇരുപത്തേഴാം രാവിൽ ഞങ്ങൾക്ക്‌ അത്താഴം നഷ്ടപ്പെടുമോ എന്ന്‌ ഭയപ്പെടുന്നത്‌ വരെയും നബി(സ്വ)യോടൊന്നിച്ച്‌ ഞങ്ങൾ നിസ്കരിച്ചു." ഈ ഹദീസ്‌ ഇബ്നു അബീശൈബ(റ​‍ാമുസ്വന്നഫ്‌ 2/394ലും, നസാഈ(റ)സുനൻ 1/182ലും, മുസ്തദ്‌റക്‌ 1/44ലും, സ്വഹീഹു ഇബ്നി ഖുസൈമ 3/336ലും, ഖ്വിയാമുല്ലൈൽ പേജ്‌ 89ലും നിവേദനം ചെയ്തിട്ടുണ്ട്‌.


അബൂ ദർറി(റ)ൽ നിന്നുളള മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കാണാം. "ഞങ്ങൾ നബി(സ്വ)യോടൊന്നിച്ച്‌ റമൾവാൻ മാസത്തിൽ വ്രതമെടുത്തു. ആ മാസത്തിൽ ഏഴ്‌ ദിവസം ബാക്കിയാവുന്നത്‌ വരെയുള്ള  ദിവസങ്ങളിൽ  (റമൾവാനിലെ പ്രത്യേക  നിസ്ക്കാരം) ഞങ്ങൾക്ക്‌ ഇമാമായി നബി(സ്വ) നിസ്കരിച്ചില്ല. അങ്ങനെ ഏഴു ദിവസം ബാക്കിയുള്ളപ്പോൾ ആദ്യമായി (23 ന്റെ രാത്രിയിൽ) രാത്രിയുടെ മൂന്നിലൊരു ഭാഗം കഴിയുന്നത്‌ വരെ ഞങ്ങൾക്ക്‌ ഇമാമായി നബി(സ്വ) നിസ്കരിച്ചു. പിറ്റേ ദിവസം നിസ്കരിച്ചില്ല. അഞ്ചു ദിവസം ബാക്കിയുള്ളപ്പോൾ (25 ന്റെ രാവിൽ) രാത്രി പകുതിയാകുന്നത്‌ വരെ ഞങ്ങൾക്ക്‌ ഇമാമായി നബി(സ്വ) നിസ്കരിച്ചു. അപ്പോൾ ഞങ്ങൾ നബി(സ്വ)യോട്‌ പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, ബാക്കിയുള്ള രാവുകളിലും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ!. നബി(സ്വ) പറഞ്ഞു: "നിശ്ചയം ഒരാൾ അവസാനം വരെ ഇമാമിനോടൊന്നിച്ച്‌ നിസ്കരിച്ചാൽ ആ രാത്രി മുഴുക്കെയും നിസ്കരിച്ചതായി അവന്‌ കണക്കാക്കപ്പെടുന്നു. പിറ്റേ ദിവസവും നിസ്കരിച്ചില്ല. മൂന്നു ദിവസം ബാക്കിയുള്ളപ്പോൾ (27 ന്റെ രാവിൽ) ഞങ്ങൾക്ക്‌ അത്താഴം നഷ്ടപ്പെടുമോ എന്ന്‌ ഭയപ്പെടുന്നത്‌ വരെ നബി(സ്വ)നിസ്കരിച്ചു. മാസത്തിലെ ബാക്കിയുള്ള ദിവസങ്ങളിൽ ഞങ്ങൾക്ക്‌ ഇമാമായി നിസ്കരിച്ചതുമില്ല." ഈ ഹദീസ്‌ സുനനുദ്ദാരിമി 2/27ലും, ത്വയാലിസി, ഇബ്നു സൻജവൈഹി, ഇബ്നു ഹിബ്ബാൻ, ബൈഹഖ്വി (റ) തുടങ്ങിയവർ നിവേദനം ചെയ്തത്തായി അദ്ദുർറുൽ മൻസൂർ 6/374ലും കാണാം.

അപ്പോൾ 'ഈസബ്നു ജാരിയ വഴിയായി ഇബ്നു ഖുസൈമ(റ)യും മറ്റും ജാബിർ(റ)വിൽനിന്ന്‌ ഉദ്ധരിച്ച ഹദീസിൽ എട്ട്‌ റക്‌'അതും വിത്‌റും നിസ്കരിച്ചുവേന്ന്‌ പറഞ്ഞത്‌ ഇരുപത്തിമൂന്നാം രാവിലും മുഹമ്മദ്ബ്നു ഇഷാഖ്വ്‌(റ) വഴിയായി മുഹമ്മദ്ബ്നു നസ്വ്‌റ്‌ (റ) നിവേദനം ചെയ്ത ഹദീസിൽ വിത്‌റ്‌ സഹിതം പതിമൂന്ന്‌ റക്‌'അതുകൾ എന്ന്‌ പറഞ്ഞത്‌ ഇരുപത്തഞ്ചാം രാവിലും അബൂ ശൈബ(റ) വഴിയായി ബൈഹഖ്വി(റ)യും മറ്റും ഇബ്നു 'അബ്ബാസി(റ)ൽ നിന്ന്‌ ഉദ്ധരിക്കുന്ന ഹദീസിൽ വിത്‌റ്‌ സഹിതം ഇരുപത്തിമൂന്ന്‌ റക്‌'അത്‌ നിസ്കരിച്ചുവേന്നത്‌ ഇരുപത്തിയേഴാം രാവിലും ആയിരുന്നുവേന്ന്‌ വെക്കാൻ ന്യായമുണ്ട്‌. അപരിചിതമായ ഒരു നിസ്കാരം ആദ്യമേ ദീർഘമായ ഇരുപത്തിമൂന്ന്‌ റൿഅതുകൾ നിസ്കരിച്ചാൽ ജനങ്ങൾക്ക്‌ അലസത വരുമെന്ന്‌ വെച്ച്‌ തുടക്കത്തിൽ നബി(സ്വ) ലഘൂകരിക്കുകയും പടിപടിയായി ഉയർത്തുകയും ചെയ്‌ തുവേന്ന്‌ സംക്ഷിപ്തം. പിന്നീട്‌ നബി(സ്വ)യുടെ കാലവും സ്വിദ്ദേ‍ീഖ്വ്‌(റ)വിന്റെ കാലവും 'ഉമർ(റ)വിന്റെ ഭരണത്തിന്റെ ആദ്യകാലവും കഴിയുന്നത്‌ വരെ ഈ നിസ്കാരം പള്ളിയിൽ വെച്ച്‌ ജമാഅതായി നടത്തപ്പെട്ടിരുന്നില്ല. ശേഷം 'ഉമർ(റ) ഇത്‌ പുനഃസംഘടിപ്പിച്ചപ്പോൾ അന്നത്തെ അധികജനങ്ങൾക്കും അപരിചിതമായ ഈ നിസ്കാരം നബി(സ്വ)യെ അനുകരിച്ച്‌ ഉമർ(റ) റൿഅതുകളെ പടിപടിയായി വർധിപ്പിച്ചു. ആദ്യം ഇമാം മാലികും(റ) മറ്റും റിപ്പോർട്ടു ചെയ്ത പോലെ വിത്‌റ്‌ സഹിതം പതിനൊന്നും പിന്നീട്‌ മുഹമ്മദു ബ്നു നസ്വ്‌റും(റ) മറ്റും നിവേദനം ചെയ്ത പോലെ വിത്‌റ്‌ സഹിതം പതിമൂന്നും അവസാനം അബ്ദുർറസ്സാഖ്വും(റ) മറ്റും നിവേദനം ചെയ്ത പോലെ വിത്‌റ്‌ സഹിതം ചിലപ്പോൾ ഇരുപത്തിയൊന്നും മറ്റു ചിലപ്പോൾ ഇരുപത്തിമൂന്നും 'ഉമർ(റ)വിന്റെ ആജ്ഞ പ്രകാരം നിസ്കരിച്ചുവേന്ന്‌ വെക്കാൻ ന്യായമുണ്ട്‌.

ഇതു തന്നെയാണ്‌ പതിനൊന്ന്‌ കൊണ്ട്‌ ആജ്ഞാപിച്ചുവേന്ന ഹദീസ്‌ ആദ്യകാലഘട്ടത്തിലാകാനും ഇരുപത്തൊന്ന്‌ റക്‌'അതുകളെന്ന്‌ വന്നത്‌ അവസാനമാകാനും സാധ്യതയുണ്ടെന്ന്‌ ഇബ്നു 'അബ്ദിൽ ബര്റ്‌(റ) പ്രസ്താവിച്ചതു. (ശർഹുൽ മുവ്വത്ത്വഅ​‍്‌ 1/239 നോക്കുക.)

ശൈഖ്‌ മുഹമ്മദ്‌ ഇദ്‌രീസിന്റെ വാക്കുകൾ കാണുക. "നബി(സ്വ) ആദ്യരാത്രിയിൽ രാത്രിയുടെ മൂന്നിലൊന്ന്‌ വരെ എട്ട്‌ റക്‌'അതും വിത്‌റുമായും അവസാന ദിവസം ഏകദേശം രാത്രി പൂർത്തിയാകുന്നത്‌ വരെ ഇരുപത്‌ റക്‌'അതും വിത്‌റുമായും പടിപടികളാക്കി വർധിപ്പിച്ചതു പോലെ 'ഉമർ(റ) എട്ട്‌ മുതൽ ഇരുപത്‌ വരെ പടിപടികളായി ഉയർത്തിയിരിക്കാം." (അത്തഅ​‍്ലീഖ്വുസ്വബീഹ്‌ 2/105)

അബ്ദുറഹ്മാനുൽ ജസീരി എഴുതുന്നു: "തറാവീഹ്‌ ഇരുപത്‌ റക്‌'അതാണെന്ന്‌ നിശ്ചയം 'ഉമർ(റ) വെ ളിപ്പെടുത്തിയിട്ടുണ്ട്‌. പള്ളിയിൽ വെച്ച്‌ അവസാനമായി ഇത്ര എണ്ണം നിസ്കരിച്ചുവേന്നതാണ്‌ അതിനുള്ള രേഖ. അറ്റു സ്വഹാബികളെല്ലാം 'ഉമർ(റ)വിനോട്‌ യോജിക്കുകയായിരുന്നു. അവരിൽ നിന്നോ ശേഷമുള്ളവരിൽ നിന്നോ ഒരു എതിരഭിപ്രായവും ഉണ്ടായിട്ടേയില്ല. (അൽമദാഹിബുൽ അർബ'അ 1/341)

ഇഖ്തിയാറിൽ പ്രസ്താവിച്ചതായി ശൈഖ്‌ ഇബ്നു നുജൈം(റ) ഉദ്ധരിക്കുന്നു. "'ഉമർ(റ) ഈ ചെയ്തതിനെ സംബന്ധിച്ച്‌ അബൂയുസുഫ്‌(റ) ഇമാം അബൂഹനീഫ(റ)യോട്‌ ചോദിച്ചു. അവിടുന്നിപ്രകാരം പ്രതിവചിക്കുകയുണ്ടായി. ഇത്‌ ശക്തിയാർജ്ജിച്ച സുന്നതാകുന്നു. 'ഉമർ(റ) സ്വന്തം അഭിപ്രായമനുസരിച്ച്‌ ചെയ്തത്തല്ല ഇത്‌. തൽവിഷയത്തിൽ 'ഉമർ ഒരു നവീന ആശയ ക്കാരനായിട്ടുമില്ല. നബി(സ്വ)യിൽ നിന്ന്‌ അറിയപ്പെട്ടതും അവരുടെ അരികിൽ സ്ഥിരപ്പെട്ടതുമായ ഒരു അടിസ്ഥാന രേഖ അവലംബമാക്കിയിട്ടല്ലാതെ 'ഉമർ(റ) ഇങ്ങനെ ചെയ്യാൻ ആജ്ഞാപിച്ചിട്ടില്ല." (ഇബ്നു നുജൈമി(റ)ന്റെ അൽ ബഹ്‌റുർ റാഇഖ്വ്‌ 2/66)

(അവലം‌ബം : മുസ്‌ലിം‌പാത്ത്)