ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

നബി (സ) തങ്ങള്‍ക്ക് സലാം ചൊല്ലേണ്ട വിധം.



صَلَّى اللهُ وَسَلَّمَ عَلَيْكَ وَعَلَى أَزْوٰاجِكَ وَعَلَى أَهْلِ بَيْتِكَ وَعَلَى أَصْحَابِكَ يٰا سَيِّدِي يٰا رَسُولَ
الله


“റൌദത്തും മിൻ റിയാദിൽ ജന്ന” എന്നു വിശേഷിക്കപ്പെട്ട സ്ഥലം ഈ പള്ളിയിലാണ്. റസൂൽ صلى الله عليه وسلم യുടെ ഖബറിനും മിമ്പറിനും ഇടക്കുള്ള സ്ഥലമാണിത്. ഈ സ്ഥലത്ത് വെച്ച് ധാരാളം നിസ്കാരം നിർവഹിക്കാനും പ്രാർത്ഥിക്കാനും ഉത്സാഹിക്കണം. ഈ സ്ഥലം തിരിച്ചറിയാൻ തൂണുകൾക്ക് പ്രത്യേക പെയിന്റുകളാണ് കൊടുത്തിരിക്കുന്നത്.

അശ്‌റഫുൽ ഖൽഖ് റസൂൽ صلى الله عليه وسلم യുടെ ഖബർ ശരീഫ് ആയിശ ബീവിയുടെ ഹു‌ജ്‌റയിലാണ് (റൂമിൽ) സ്ഥിതി ചെയ്യുന്നത്. ചുറ്റുഭാഗവും പിച്ചളകൊണ്ടുള്ള ചുമരുകൊണ്ട് മറക്കപ്പെട്ടിരിക്കുന്നു. ഹുജ്‌റ ശരീഫിൽ മൂന്ന് ഖബറുകളുണ്ട്. ഖിബ്‌ലയുടെ ഭാഗത്ത് കൂടി ചെല്ലുമ്പോൾ ആദ്യം നബി صلى الله عليه وسلم യുടെ ഖബറും അല്പം പിറകിൽ നബി صلى الله عليه وسلم യുടെ ചുമലിനു നേരെ തലയാകും വിധത്തിൽ അബൂബക്കർ സിദ്ധീഖ് رضي الله عنه വിന്റെ ഖബറും അവരുടെ പിറകിലായി സിദ്ധീഖ് رضي الله عنه ന്റെ ചുമലിനു നേരെ തലയാകും വിധം ഉമറുൽ ഫാറൂഖ് رضي الله عنه ന്റെ ഖബറും സ്ഥിതി ചെയ്യുന്നു.

ചുറ്റും കെട്ടിയിട്ടുള്ള ചുമരിൽ ആദ്യം കാണുന്ന വലിയ ദ്വാരം നബി صلى الله عليه وسلم യുടെ മുഖത്തിനു നേരെയാണ്. അടുത്തത് അബൂബക്കർ رضي الله عنه ന്റെയും ,മൂന്നാമത്തെത് ഉമർ رضي الله عنه ന്റെ മുഖത്തിനു നേരെയും സ്ഥിതി ചെയ്യുന്നു.

വലിയ ദ്വാരത്തിന്റെ നേരെയെത്തിയാൽ ഖിബ്‌ലക്ക് പിന്നിട്ട് ഖബറുശ്ശരീഫിലേക്ക് മുഖം തിരിച്ച് വിനയത്തോടേ നബി صلى الله عليه وسلم തങ്ങൾക്ക് സലാം പറയണം.

സലാമിന്റെ ചുരുക്ക രൂപം.
اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا سَيِّدَنَا يَا رَسُولَ الله എന്നോ


اَلسَّلاٰمُ عَلَيْكَ أَيُّهَا النَّبِيُ وَرَحْمَةُ اللهِ وَبَرَكَاتُهُ എന്നോ പറയാം





സലാമിന്റെ പൂർണ്ണ രൂപം

اَلسَّلاٰمُ عَلَيْكَ أَيُّهَا النَّبِيُ وَرَحْمَةُ اللهِ وَبَرَكَاتُهُ ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا سَيِّدَنَا يَا رَسُولَ الله ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا نَبِيَّ الله ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَـا خَيْرَ خَلْقِ الله ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا مَنْ أَرْسَلَهُ اللهُ رَحْمَةً لِلْعٰالَمِينَ° اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يَا مَنْ وَصَفَهُ اللهُ بِقَولِه وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ ,وَبِالْمُؤْمِنِينَ رَؤُوفٌ رَّحِيمٌ" ° اَلسَّلاٰمُ عَلَيْكَ وَعَلَى سَائِرِ الْأَنْبِيَاءِ وَالْمُرْسَلِينَ وَعَلَى أَهْلِ بَيْتِكَ الطَّيِّبِينَ الطاَّهِرِينَ ° اَلسَّلاٰمُ عَلَيْكَ وَعَلَى أَزْوَاجِكَ الطّاهِرٰاتِ أُمَّهٰاتِ الْمُؤْمِنِينَ اَلسَّلاٰمُ عَلَيْكَ وَعَلَى أَصْحٰابِكَ أَجْمَعِينَ وَعَلَى عِبَادِ اللهِ الصَّالِحِينَ ° أَشْهَدُ أَنْ لاٰ إِلـٰهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ وَأَشْهَدُ أَنَّ سَيِّدَنَا مُحَمَّداً عَبْدُهُ وَرَسُولُهُ ° وَأَشْهَدُ أَنَّكَ يَا رَسُولَ الله قَدْ بَلَّغْتَ الرِّسَالَةَ وَأَدَّيْتَ الْأَمَانَةَ ° وَنَصَحْتَ الأُمَّةَ وَدَعَوْتَ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَعَبَدتَّ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ° فَصَلَّى اللهُ عَلَيْكَ كَثِيراً أَفْضَلَ وَأَكْمَلَ وَأَطْيَبَ مَا صَلَّى عَلَى أَحَدٍ مِّنَ الْخَلْقِ أَجْمَعِينَ ° اَللَّهُمَّ اجْزِ عَنَّا نَبِيَّنَا أَفْضَلَ مَا جَزَيْتَ أَحَداً مِنَ النَّبِيِّينَ وَالْمُرْسَلِينَ °اَللَّهُمَّ آتِهِ الْوَسِيلَةَ وَالْفَضِيلَة وَابْعَثْهُ مَقَاماً مَحْمُوداً نِ الَّذِي وَعَدتَّهُ وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لاٰ تُخْلِفُ الْمِيعَادَ ° اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرٰاهِيمَ فِي الْعالَمِينَ إِنَّكَ حَمِيدٌ مَّجِيدْ



ഈ സലാം തിരുസന്നിധിയിൽ ചെന്ന് പറയാൻ നമുക്കേവർക്കും അല്ലാഹു ഭാഗ്യം തരട്ടെ ആമീൻ.


islbtn-127


അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍

No comments:

Post a Comment