പ്രബഞ്ചത്തിലെ ഏറ്റവും പുണ്യമായ ജലമാണ് സംസം. ഇതിന്റെ പുണ്യത്തെക്കുറിച്ച് സ്വഹീഹായ ഹദീദുകളുണ്ടെന്നതിനു പുറമെ ,അതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് തിരുനബി صلى الله عليه وسلم യ്ക്ക് ആത്മീയമായി ചെയ്ത നാല് ഹൃദയ ശസ്ത്രക്രിയകളിലും അവിടുത്തെ ഹൃദയം കഴുകാൻ ഉപയോഗിച്ച വെള്ളം സംസം ആയിരുന്നു എന്നതും അവിടുന്ന് ഹജ്ജ് ചെയ്ത സമയത്ത് സംസം കുടിച്ച് ബാക്കിയുള്ളതിൽ അവിടുത്തെ തുപ്പ്നീര് കലർത്തുകയും ശേഷം അത് സംസം കിണറിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ടെന്നും ആ പുണ്യ തുപ്പുനീരിന്റെ അംശമുള്ള വെള്ളമാണ് ഇന്നും നാം കുടിക്കുന്നതെന്നോർക്കുക. സംസം കുടിക്കുമ്പോൾ ഇങ്ങിനെ ചൊല്ലുക
اَللَّهُمَّ بَلَغَنِي عَنْ نَبِيِّكَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ إِنَّ مَاءَ زَمْزَمَ لِمَا شُـرِبَ لَهُ اَللَّهُمَّ فَإِنِّي أَشْرَبُهُ (لِشِفَاءِ مَرَضِي
(ബ്രാക്കറ്റിൽ എഴുതിയിരിക്കുന്നത് ഒരു ഉദാഹരണം മാത്രമാണ്. തങ്ങളുടെ ഉദ്ദേശ്യം എന്താണോ അത് അവിടെ പറയുക. കഅബയിലെക്ക് തിരിഞ്ഞിരിക്കലും വയറ് നിറയെ കുടിക്കലും പ്രത്യേകം പുണ്യമുള്ളതാണ്. സംസം കുടിക്കുമ്പോഴെല്ലാം മഹാനായ ഇമാം ഇബ്നു അബ്ബാസ് (റ) ചൊല്ലിയിരുന്നതും വളരെ ഫലപ്രദമെന്ന് പല മഹാന്മാരും പറഞ്ഞതുമായ ഒരു ദിക്‌ർ താഴെ കൊടുക്കുന്നു.
اَللَّهُمَّ إِنِّي أَسْأَلُكَ عِـلْماً نَـافِعاً وَرِزْقاً حَلاٰلاً وَشِفَاءً مِّنْ كُلِّ دَاءٍ
അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്
No comments:
Post a Comment