ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, October 18, 2011

മിനയിലേക്ക് പുറപ്പെടല്‍

എട്ടിന് തന്നെ മിനയിലെക്ക് പുറപ്പെടണം. ളുഹറ് നിസ്കരിക്കാൻ മിനയിലെത്തുകയാണ് വേണ്ടത്. ഇവയെല്ലാം സുന്നത്തുകളാണ്. മിനയിലേക്ക് പോകുമ്പോൾ,
اَللَّهُمَّ إِيَّاكَ أَرْجُو وَلَكَ أَدْعُو فَبَلِّغْنِي صَالِحَ أَمَلِي وَاغْفِرْ لِي ذُنُوبِي وَامْنُنْ عَلَيَّ بِمَا مَنَنْتَ بِهِ عَلَى أَهْلِ طَاعَتِكَ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ.
മിനയിലേക്ക് എത്തിയാൽ ,
اَللَّهُمَّ هٰذِهِ مِنًى وَهٰذَا مَا دَلَّلْتَنَا عَلَيْهِ مِنَ الْمَنَاسِكِ فَمُنَّ عَلَيْنَا بِجَوَامِعِ الْخَيْرَاتِ وَبِمَا مَنَنْتَ بِهِ عَلَى إِبْرَاهِيمَ خَلِيلِكَ وَمُحَمَّدٍ حَبِيبِكَ عَلَيْهِمَا الصَّلاةُ وَالسَّلامُ وَبِمَا مَنَنْتَ بِهِ عَلَى أَهْلِ طَاعَتِكَ فَإِنِّي عَبْدُكَ وَنَاصِيَتِي بِيَدِكَ جِئْتُ طَالِباً مَرْضَاتِكَ يَا رَبَّ الْعَالَمِينْ

ളുഹറും, അസറും, മഗ്‌രിബും, ഇശാഉം, സുബ്‌ഹിയും മിനയിൽ വെച്ച് നിസ്കരിക്കൽ സുന്നത്താണ്. അന്ന് രാത്രി അവിടെ രാപാർക്കലും സുന്നത്തുണ്ട്. ഇവയൊന്നും മിനയിൽ വെച്ച് ചെയ്തില്ലെങ്കിലും ഹജ്ജ് ശരിയാകുന്നതാണ്. മിനയിലെ മസ്ജിദുൽ ഖൈഫിൽ വെച്ച് നിസ്കരിക്കൽ കൂടുതൽ പുണ്ണ്യമുള്ളതാണ്. ജം‌ഉം ഖസ്‌റുമാക്കാൻ പറ്റിയ ദൂരത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് മിനയിലും ജം‌ഉം ഖസ്‌റുമാക്കാവുന്നതാണ്. അന്നേ ദിവസം പ്രത്യേക അമലുകളൊന്നും നിർബന്ധമില്ലെങ്കിലും തൽബിയത്തിലും ,ദിക്‌റുകളിലും ഖുർ‌ആൻ പാരായണത്തിലുമായി മുഴുകണം.

അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍

No comments:

Post a Comment