ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Thursday, August 18, 2011

ഫിത്വര്‍ സക്കാത്ത് : സമയവും നല്‍കേണ്ടരീതിയും

സമയം:

റമളാൻ ഒന്നാം രാത്രി മുതൽക്ക്‌ ഫിത്വർ സകാത്തിന്റെ സമയം തുടങ്ങും എങ്കിലും പിന്തിക്കുന്നതാണ്‌ ഉത്തമം.ശവ്വാൽ പിറവി ദർശിച്ച്‌ പെരുന്നാൽ നിസ്കാരത്തിന്‌ പോവുന്നതുവരെയാണ്‌ കൂടുതൽ പുണ്യമുള്ള സമയം.

ഫിത്വർ സകാത്ത്‌ ഈ ശ്രേഷ്ഠമായ സമയത്തേക്കാൾ പിന്തിക്കൽ കറാഹത്താണ്‌. എന്നാൽ ബന്ധു, അയൽ വാസി, സ്നേഹിതൻ, അത്യാവശ്യക്കാർ, സജ്ജനങ്ങൾ എന്നിവരെ പ്രതീക്ഷിച്ചതിനൂ വേണ്ടി പെരുന്നാൽ ദിനത്തിലെ സൂര്യാസ്തമയം വരെ ആവ"ശ്യാനുസരണം പിന്തിക്കാവുന്നതാണ്‌. പെരുന്നാൽ ദിവസത്തെ സൂര്യാസ്തമയത്തിനു ശേഷത്തേക്കു പിന്തിക്കൽ കുറ്റകരമാണ്‌ . ഇങ്ങിനെ പിന്തിച്ചാൽ പെട്ടെന്ന് ഖളാഅ് വീട്ടൽ നിർബന്ധമാണ്‌.


ഫിത്വർ നൽകേണ്ട വസ്തു :


നിശിചിത നിമിഷത്തിൽ സർവ്വ സാധാരണയായുള്ള മുഖ്യ ഭക്ഷ്യധാന്യം ആർക്കുവേണ്ടിയാണോ വീട്ടുന്നത്‌ അവൻ, ശവ്വാൽ മാസപ്പിറവിയുടെ സമയത്ത്‌ എവിടെയാണോ ആ നാട്ടിൽ നൽകണം. പ്രവാസികൾ അവരുടെയും നാട്ടിലുള്ളവർ അവരുടെയും മുഖ്യാഹാരം നൽകണം.

ഓരോരുത്തരുടെയും പേരിൽ ഒ‍ാരോ സ്വാഅ് (നാലു മുദ്ദുകൾ ) അരിയാണെങ്കിൽ ഏകദേശം 2.400 കി.ഗ്രാം. 3.200 ലിറ്റർ തോതിലാണ്‌ നൽകേണ്ടത്‌
.

നൽകേണ്ട സ്ഥലം :

പെരുന്നാൾ രാവിലെ സൂര്യൻ അസ്തമിക്കുന്ന സമയത്ത്‌ ഒരു വ്യക്തി ഏതൊരു പ്രദേശത്താണോ ഉള്ളത്‌ അവിടുത്തെ ഫിത്‌ർ സകാത്ത്‌ കൊടുക്കണമെന്നാണ്‌ പ്രബലാഭിപ്രായം. സകാത്ത്‌ സ്വീകരിക്കാൻ അർ ഹരായവർ ഇല്ലാത്ത നാടാണെങ്കിൽ തൊട്ടടുത്ത നാട്ടിൽ അർഹതപ്പെട്ടവർക്ക്‌ കൊടുക്കുകയാണ്‌ വേണ്ടത്‌. ഗൾഫ്‌ നാടുകളെ സംബന്ധിച്ചിടത്തോളം ജോലിയില്ലാത്തവരും , ഭക്ഷണം താമസം തുടങ്ങിയ ദൈനം ദിനാവശ്യങ്ങൾക്കുള്ള പണം തികയാതെ വരുന്നവരും ( നാട്ടിൽ വലിയ സമ്പത്തിനുടമയായാലും ) സകാത്ത്‌ വാങ്ങാൻ അർഹരാണ്‌. തെരുവുകളിൽ ഫിത്‌ർ സകാത്ത്‌ അന്വേഷിച്ച്‌ നടക്കുന്നവർക്കും ജോലിയില്ലാതെ നിത്യ ജീവിതത്തിനും കഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്കും ഇത്‌ നൽകാം. സകാത്ത്‌ വാങ്ങിയ ശേഷം അതവർ വിൽപന നടത്തിയലും ശരി.



No comments:

Post a Comment