ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Monday, June 27, 2011

മിഅ്‌റാജ് : ഉത്തുംഗതയിലേക്കുള്ള ഉഢ്ഡയനം.


ഭൌമാത്മകത ഒരു വിതാനമാണ്. ആദമിന്റെ (അ) സൃഷ്ടിയുടെ നിദാനം മണ്ണും. ആദമിന്റെ (അ) സത്ത മണ്ണെങ്കിലും ജന്മം സ്വര്‍ഗത്തിലാണ്. ഇവിടെ നമുക്ക് വായിക്കാനാവുക ഒരു ആരോഹണത്തിന്റെ തത്വമാണ്. മനുഷ്യന്‍ എന്ന ജീവിക്ക് പക്ഷങ്ങള്‍ ലഭിക്കുക എന്ന  ആശയം. അവന്‍ ഒരു വിശുദ്ധ വിഹംഗമം എന്ന പോലെയാവുക എന്നത്. എന്നാല്‍ പക്ഷിക്ക പക്ഷങ്ങള്‍ എന്ന പോലെ പാദങ്ങളുമുണ്ടല്ലോ. പക്ഷങ്ങള്‍ ഉഢയനത്തിനെങ്കില്‍ പാദങ്ങള്‍ ഭൌമമായ വിതാനത്തില്‍ ചലിക്കാനുള്ളതാണ്. അതിനാല്‍ ആദമിന് (അ) ഇറങ്ങിവരേണ്ടതുണ്ടായിരുന്നു, തന്റെ അസ്തിത്വത്തിന്റെ നിദാനമായ ഭൂമിയിലേക്ക്. ആദമിന്റെ (അ) അവരോഹണമാണത്. എന്നാലും ജന്മം കൊണ്ട് സ്വര്‍ഗ്ഗത്തില്‍ ആയതിനാല്‍ ആദമിന് (അ) അവരോഹണാനന്തരം വീണ്ടും  ആരോഹണം നടത്തേണ്ടതുണ്ട്. സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ച് ചെല്ലേണ്ടതുണ്ട്. അപരിമേയമായ പരിശുദ്ധ ഉണ്മയുടേ പ്രകാശ സ്വരൂപത്തിന് മുമ്പില്‍ ആദം (അ) എത്തിപ്പെടുകത്തന്നെ വേണം.
കൂടുതല്‍ വായന ഇവിടെ  

No comments:

Post a Comment